ഇസ്ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കലിൽ നിന്ന് പിന്മാറി യുഎഇ

യുഎഇ പ്രസിഡന്‍റ് ഡൽഹിയിൽ നടത്തിയ ഹൃസ്വ സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കം
UAE withdraws from Islamabad airport acquisition

ഇസ്ലാമാബാദ് വിമാനത്താവള ഏറ്റെടുക്കലിൽ നിന്ന് പിന്മാറി യുഎഇ

Updated on

അബുദാബി: ഇസ്ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതൽ ചർച്ചാ ഘട്ടത്തിലുള്ള കരാറാണ് ഉപേക്ഷിച്ചത്. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ നടത്തിയ ഹൃസ്വ സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കം.

കരാർ തകരാനുള്ള രാഷ്ട്രീയ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സൗദി അറേബ്യയുമായി ചേർന്ന് ‘ഇസ്‌ലാമിക് നാറ്റോ’ സഖ്യം രൂപീകരിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണ്.

2025 സെപ്റ്റംബറിൽ പാക്കിസ്ഥാനും സൗദിയും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം ഒരാൾക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇ ഇന്ത്യയുമായി പുതിയ പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പിടാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com