ഗാസയിലെ സഹായ ദൗത്യം 'ഹുമൈദ് എയർ ബ്രിഡ്ജ്' പൂർത്തിയാക്കി യുഎഇ

കടൽവെള്ളം ശുദ്ധീകരണ പ്ലാന്‍റുകളും രോഗികളെ യുഎഇയിലേക്ക് മാറ്റിയ മാനവിക ഇടപെടലും
UAE's Humaid air bridge for Gaza

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരം ആരംഭിച്ചതാണ് പദ്ധതി.

Updated on

അബുദാബി: ഗാസയിലെ ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി യുഎഇ നടപ്പിലാക്കിയ 'ഹുമൈദ് എയർ ബ്രിഡ്ജ്' ദൗത്യം വിജയകരമായി പൂർത്തിയായി. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരം ആരംഭിച്ച ഈ പദ്ധതിയിലൂടെ ടൺ കണക്കിന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളുമാണ് ഗാസയിൽ എത്തിച്ചത്.

വ്യോമമാർഗവും കടൽമാർഗവും കരമാർഗവും സഹായങ്ങൾ എത്തിച്ചു. ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴിയാണ് പ്രധാനമായും വിമാനങ്ങൾ എത്തിയത്. ഗാസയിൽ യുഎഇ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റൽ ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമായി. കൂടാതെ കടലിൽ കപ്പൽ ആശുപത്രിയും സജ്ജീകരിച്ചിരുന്നു.

ഗാസയിലെ ജനങ്ങൾക്കായി കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റുകളും യുഎഇ സ്ഥാപിച്ചു. പരിക്കേറ്റ കുട്ടികളെയും കാൻസർ രോഗികളെയും ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളും ഇതിന്‍റെ ഭാഗമായി നടത്തി. ദൗത്യം പൂർത്തിയായെങ്കിലും ഗാസയ്ക്കുള്ള പിന്തുണ തുടരുമെന്ന് അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com