ഇറാനിയൻ വനിതാ താരങ്ങൾക്ക് അഭയം നൽകാൻ യുഎസ് തയാർ: ട്രംപ്

താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് വലിയ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്നും ട്രംപ്
Iran players stand in silence during national anthem in first match of tournament

ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ദേശീയഗാനം ആലപിച്ചപ്പോൾ മൗനം പാലിച്ച് ഇറാൻ താരങ്ങൾ

social media 

Updated on

മെൽബൺ/വാഷിംഗ്ടൺ: ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ടീം ഹോട്ടലിൽ നിന്നും രക്ഷപ്പെട്ട ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് അഭയം നൽകാൻ അമേരിക്ക തയാറാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് വലിയ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തന്‍റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഈ താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കാൻ നിർബന്ധിക്കുന്നത് വലിയ തെറ്റാണ്. അവിടെ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. മിസ്റ്റർ പ്രൈം മിനിസ്റ്റർ, ദയവായി അവരെ തിരിച്ചയക്കരുത്, അവർക്ക് അഭയം നൽകുക. ഓസ്‌ട്രേലിയ തയാറല്ലെങ്കിൽ അമേരിക്ക അവരെ സ്വീകരിക്കാൻ തയാറാണ്,” ട്രംപ് കുറിച്ചു. ഇറാനികൾക്ക് മേൽ ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ച് താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.

ടൂർണമെന്‍റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിച്ചപ്പോൾ താരങ്ങൾ മൗനം പാലിച്ചിരുന്നു. ഈ നടപടി രാജ്യദ്രോഹമാണെന്ന് ഇറാന്‍റെ ആഭ്യന്തര തലത്തിലുള്ള തീവ്രവാദ വിഭാഗങ്ങൾ ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ടീമിലെ അഞ്ച് അംഗങ്ങൾ ഹോട്ടലിൽ നിന്നും മാറി പോലീസ് സംരക്ഷണയിലാണെന്ന വാർത്തകൾ പുറത്തുവന്നത്. ഇറാനിൽ തിരിച്ചെത്തിയാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് താരങ്ങൾ. അന്താരാഷ്ട്ര തലത്തിൽ താരങ്ങൾക്ക് വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com