നേപ്പാളിൽ വിമാനം റൺവേയിൽ നിന്നു തെന്നിമാറി യാത്രക്കാർ സുരക്ഷിതർ

കാഠ്മണ്ഡുവിൽ നിന്ന് എത്തിയ ബുദ്ധ എയറിന്റെ( ATR 72-500 (9N-AMF) വിമാനമാണ് അപകടത്തിൽപ്പെട്ടത്
 Plane skids off runway in Nepal

നേപ്പാളിൽ വിമാനം റൺവേയിൽ നിന്നു തെന്നിമാറി

social media

Updated on

ഭദ്രാപൂർ: നേപ്പാളിലെ ഭദ്രാപൂർ വിമാനത്താവളത്തിൽ ബുദ്ധ എയർ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി ഏകദേശം 200 മീറ്ററോളം ദൂരത്തേക്ക് നീങ്ങി. കാഠ്മണ്ഡുവിൽ നിന്ന് എത്തിയ ബുദ്ധ എയറിന്‍റെ ATR 72-500 (9N-AMF) വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിൽ ഉണ്ടായിരുന്ന 51 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പടെ 55 പേരും സുരക്ഷിതരാണ്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച രാത്രി 9:08 ഓടെ ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ(ഏകദേശം 650 അടി) തെന്നിമാറി പുൽമേട്ടിലും സമീപത്തെ അരുവിക്ക് അടുത്തുമായി എത്തുകയായിരുന്നു. വിമാനത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com