ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ച് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്

നഗരത്തിന്‍റെ സാംസ്കാരിക, സാമ്പത്തിക വികസനത്തിൽ ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെ മേയർ പ്രശംസിച്ചു
New York City Mayor Eric Adams celebrates Diwali

ദീപാവലി ആഘോഷിച്ച് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്

file photo

Updated on

ന്യൂയോർക്ക്: ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷമൊരുക്കി ന്യൂയോർക്ക് സിറ്റി മേയർ.മേയർ എറിക് ആഡംസാണ് തന്‍റെ ഔദ്യോഗിക വസതിയിൽ ദീപങ്ങൾ തെളിയിക്കുകയും ദീപാവലി ആഘോഷം നടത്തുകയും ചെയ്തത്. ഗവർണർ കാത്തി ഹോക്കൽ ഫ്ലഷിങിലെ ശ്രീ സ്വാമിനാരായൻ ക്ഷേത്രത്തിൽ നടന്ന ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു.

നഗരത്തിന്‍റെ സാംസ്കാരിക, സാമ്പത്തിക വികസനത്തിൽ ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെ മേയർ പ്രശംസിച്ചു. കോൺസുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡെപ്യൂട്ടി കോൺസൽ ജനറൽ ജയേഷ് ഭായ് ഹർഷ് ദീപാവലി ആശംസകൾ നേർന്നു.

ഫ്ലോറിഡ തലസ്ഥാനമായ തലഹസിയിൽ നടന്ന ദീപാവലി ആഘോഷത്തിൽ അറ്റ്ലാന്‍റ ഇന്ത്യൻ കോൺസലും ചാൻസറി മേധാവിയും പങ്കെടുത്തു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ സജീവ സാന്നിധ്യത്തിലായിരുന്നു ആഘോഷം.

ഹൂസ്റ്റണിൽ മേയർ ജോൺ ജോൺ വിറ്റ്മെയർ, ഇന്ത്യൻ കോൺസൽ ജനറൽ ഡിസി മഞ്ജുനാഥ് എന്നിവർ ദീപാവലി ആഘോഷങ്ങളിൽ പങ്കാളികളായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com