വൃദ്ധയായ പരാതിക്കാരിയെ പരിഹസിച്ചു; ബ്രിട്ടനിൽ മന്ത്രി പുറത്തായി

വംശീയ, ജൂത വിരുദ്ധ വാട്ട്സാപ് സന്ദേശങ്ങളാണ് മന്ത്രിയെ കുടുക്കിലാക്കിയത്
UK Health Minister Andrew Gwynne
യുകെയിലെ ആരോഗ്യ സഹമന്ത്രി ആൻഡ്രു ഗ്വിൻ
Updated on

ലണ്ടൻ: 72 കാരിയായ പരാതിക്കാരിയെ പരിഹസിച്ച ബ്രിട്ടീഷ് മന്ത്രിക്ക് കസേര നഷ്ടമായി. യുകെയിലെ ആരോഗ്യ സഹമന്ത്രി ആൻഡ്രു ഗ്വിൻ ആണ് പുറത്താക്കപ്പെട്ട മന്ത്രി. വിവിധ സന്ദേശങ്ങളിലൂടെ വംശീയവും ജൂതവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ ആൻഡ്രൂ ഗ്വിൻ നടത്തിയതായി തെളിഞ്ഞതിനെ തുടർന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ഗ്വിന്നിനെ പുറത്താക്കിയത്.

ഈ വാട്ട്സ് ആപ് സന്ദേശങ്ങൾ ‘ദ മെയിൽ ഓൺ സൺഡേ’ എന്ന പത്രം വാർത്തയാക്കിയതിനു പുറകേ ആൻഡ്രൂസ് ഗ്വിൻ ക്ഷമാപണവുമായി എത്തിയിരുന്നു. ഗ്വിന്നിന്‍റെ മണ്ഡലത്തിലെ 72കാരിയായ വൃദ്ധ ഒരു പരാതിയുമായി മന്ത്രിക്കരികിൽ എത്തിയപ്പോൾ അവരെ അപമാനിച്ചു കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിനു മുമ്പേ അവർ തട്ടിപ്പോയാൽ മതിയായിരുന്നു എന്ന് ലേബർ കൗൺസിലർമാരുടെ വാട്ട്സാപ് ഗ്രൂപ്പിൽ മന്ത്രി കുറിച്ചു. ഇതു കൂടാതെ ലേബർ എംപിയായ ഡിയാൻ ആബട്ടിനെതിരെ വംശീയ പരാമർശം നടത്തിയതായും ഉപപ്രധാനമന്ത്രി ആഞ്ജല റെയ്നർക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതായും ‘ദ മെയിൽ ഓൺ സൺഡേ’ എന്ന പത്രം വാർത്തയാക്കിയിരുന്നു.

ജൂത വംശജനായ വിദഗ്ധനെ ലേബർ യോഗത്തിലേയ്ക്കു വിളിക്കണോ എന്ന് ഗ്രൂപ്പിൽ ചർച്ച നടന്നപ്പോൾ ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം ഇസ്രയേൽ ചാര ഏജൻസിയായ മൊസാദിലെ അംഗമാണോ എന്ന സംശയവും ആൻഡ്രൂസ് ഗ്വിൻ ഗ്രൂപ്പിൽ പങ്കു വച്ചിരുന്നു. ഇതൊക്കെയാണ് ഗ്വിന്നിനു മന്ത്രിക്കസേര തെറിക്കാൻ കാരണമായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com