UK plans to treat misogyny as terrorism
ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ, ഇൻഫ്ലുവൻസർ ആൻഡ്രൂ ടേറ്റ്

സ്ത്രീവിരുദ്ധതയെ തീവ്രവാദമായി കണക്കാക്കാനൊരുങ്ങി യുകെ

ഓൺലൈനിലും നമ്മുടെ തെരുവുകളിലും തീവ്രവാദത്തിന്‍റെ വർധന പരിഹരിക്കുന്നതിൽ ഗവൺമെന്‍റുകൾ പരാജയപ്പെട്ടു
Published on

ലണ്ടൻ: സ്ത്രീവിരുദ്ധതയെ തീവ്രവാദമായി കണക്കാക്കാനൊരുങ്ങി യുകെ സർക്കാർ. രാജ‍്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഹരിക്കുന്നതിനും നിലവിലെ നിയമനിർമ്മാണത്തിലെ വിടവുകൾ കണ്ടെത്തുന്നതിനും ഉയർന്നുവരുന്ന പ്രത്യയശാസ്ത്രങ്ങൾ പരിശോധിക്കുന്നതിനുമുള്ള തീവ്രവാദ വിരുദ്ധ തന്ത്രം അവലോകനം ചെയ്യാൻ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടു. ഇതു പ്രകാര തീവ്രമായ സ്ത്രീവിരുദ്ധതയുണ്ടെന്ന് സംശയിക്കുന്ന വിദ്യാർഥികളെ സ്‌കൂൾ അധ്യാപകർക്ക് സർക്കാരിന്‍റെ ഭീകരവിരുദ്ധ പരിപാടിയിലേക്ക് അയക്കാം.

പ്രോഗ്രാമിലേക്ക് അയക്കുന്ന വിദ്യാർഥികളെ ലോക്കൽ പൊലീസ് വിലയിരുത്തി, അവർ തീവ്രവൽക്കരണത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നും അവരെ വേർപെടുത്തേണ്ടതുണ്ടോ എന്നും പരിശോധിക്കും.

തീവ്രവാദികൾ അവരുടെ അനുയായികളെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നതുപോലെയാണ് ആൻഡ്രൂ ടേറ്റിനെപ്പോലുള്ള സ്ത്രീവിരുദ്ധരായവർ കൗമാരപ്രായക്കാരായ ആൺകുട്ടികളെ സ്വാധീനിക്കുന്നത്. കഴിഞ്ഞ വർഷം, തീവ്രവാദ വിരുദ്ധ പ്രവർത്തകർ ആൻഡ്രൂ ടേറ്റിന്‍റെ സ്വാധീനമുള്ള സ്കൂളുകളിൽ കേസുകളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തി ഇതിനെ തുടർന്ന് സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വളരെക്കാലമായി, ഓൺലൈനിലും നമ്മുടെ തെരുവുകളിലും തീവ്രവാദത്തിന്‍റെ വർധന പരിഹരിക്കുന്നതിൽ ഗവൺമെന്‍റുകൾ പരാജയപ്പെട്ടു, കൂടാതെ ഓൺലൈനിൽ സമൂലവൽക്കരിക്കപ്പെട്ട യുവാക്കളുടെ എണ്ണം വർധിക്കുന്നതും കണ്ടു. ഇവർ നമ്മുടെ കമ്മ്യൂണിറ്റികളെയും ജനാധിപത്യത്തിന്‍റെ ഘടനയെയും തകർത്തു കൂപ്പർ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com