യുകെയിൽ കുടിയേറ്റ നിയന്ത്രണം: പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

കെയർ ഹോമുകളിൽ ജൂലൈ 22 മുതൽ വിദേശികളെ നിയമിക്കില്ല
symbolic picture

പ്രതീകാത്മക ചിത്രം

Updated on

ലണ്ടൻ: യുകെയിലേയ്ക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനും രാജ്യത്തെ വിദഗ്ധരായ ആളുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി യുകെ സർക്കാർ. ചൊവ്വാഴ്ച മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. 2025 മേയ് മാസത്തിൽ സർക്കാർ പുറത്തിറക്കിയ "ഇമിഗ്രേഷൻ സംവിധാനത്തിലുള്ള നിയന്ത്രണം പുന:സ്ഥാപിക്കുക'എന്ന ധവളപത്രത്തിലെ നിർദേശങ്ങൾ അനുസരിച്ചാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നത്. ഇത് കുടിയേറ്റക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ.

പ്രാബല്യത്തിലാകുന്നത് ഇ- വിസ:

2025 ജൂലൈ15 മുതൽ യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിസ മാറ്റങ്ങളിൽ ഒന്നായ ഇ-വിസ പ്രാബല്യത്തിലാകും. ഫിസിക്കൽ വിസ സ്റ്റിക്കറുകൾ ഇല്ലാതാകുകയും പകരം യാത്രക്കാരുടെ പാസ്പോർട്ട് നമ്പറുമായി ബന്ധിപ്പിച്ച ഓൺലൈൻ വിസ സംവിധാനം നിലവിൽ വരികയും ചെയ്യും. അതിർത്തി നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും അനധികൃത കുടിയേറ്റം തടയാനും ഇത് സഹായിക്കുമെന്ന് അധികൃതർ പറയുന്നു. ഇ-വിസ സംവിധാനം പേപ്പർ വർക്കുകൾ കുറയ്ക്കാനും ഉപകരിക്കും.

സ്കിൽ വർക്കർ വിസ നിയമങ്ങൾ കർശനമാക്കി സർക്കാർ:

സ്കിൽഡ് വർക്കർ വിസകൾക്കുള്ള നൈപുണ്യ പരിധി ഉയർത്താനുളള തീരുമാനത്തിലാണ് യുകെ സർക്കാർ. നിലവിൽ അംഗീകൃത പട്ടികയിലുള്ള 111 തൊഴിലുകൾ ഒഴിവാക്കും. 2024 ഏപ്രിൽ മുതൽ സ്കിൽഡ് വർക്കർ വിസ അപേക്ഷകൾക്ക് 41,700 പൗണ്ട് എന്ന മിനിമം വരുമാന മാനദണ്ഡം ഏർപ്പെടുത്തിയിരുന്നു. ഇത് ജൂലൈ മാസം മുതൽ പൂർണമായി പ്രാബല്യത്തിൽ വരും. ബിരുദം ആവശ്യമില്ലാത്ത ജോലികൾക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾ കൂടുതൽ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും.

സോഷ്യൽ കെയർ റൂട്ടുകൾക്ക് അന്ത്യം കുറിക്കും:

വിദേശികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലകളിൽ ഒന്നായ യുകെയുടെ കെയർ മേഖലയിലും സർക്കാർ മാറ്റങ്ങൾ കൊണ്ടു വരികയാണ്. 2025 ജൂലൈ 22 മുതൽ ഈ മേഖലകളിൽ വിദേശികളെ നിയമിക്കുന്നത് ഔദ്യോഗികമായി അവസാനിപ്പിക്കും. സർക്കാരിന്‍റെ ധവളപത്രം അനുസരിച്ച് തൊഴിലുടമകൾക്ക് ഇനി വിദേശത്തു നിന്നും തൊഴിലാളികളെ കെയർ മേഖലയിലേയ്ക്ക് നിയമിക്കാൻ സാധിക്കില്ല. എന്നാൽ, 2025 ജൂലൈ 22 നു മുമ്പ് പരിചരണ മേഖലകളിൽ റിക്രൂട്ട് ചെയ്തിട്ടുള്ള അപേക്ഷകരെ ഈ നിയമം ബാധിക്കില്ല.

സ്ഥിരതാമസത്തിനുള്ള മാനദണ്ഡങ്ങളിലും മാറ്റം:

യുകെയിൽ വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള നടപടികളും കൂടുതൽ കർശനമാക്കും. നിലവിൽ അഞ്ചു വർഷമായിരുന്ന സ്ഥിരതാമസത്തിനുള്ള യോഗ്യതാ കാലയളവ് പത്തു വർഷമായി വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com