ബ്രിട്ടനിൽ വിസ ഫീസ് വര്‍ധന പ്രാബല്യത്തില്‍

ആറു മാസത്തില്‍ താഴെയുള്ള സന്ദര്‍ശക വിസയ്ക്ക് 15 പൗണ്ടും, സ്റ്റുഡന്‍റ് വിസയ്ക്ക് 127 പൗണ്ടുമാണ് കൂടുന്നത്
Representative image
Representative image
Updated on

ലണ്ടന്‍: ബ്രിട്ടനിലെ വിവിധ വിസ കാറ്റഗറികളില്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നു. യുകെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിനോദസഞ്ചാരികളെയും, ബന്ധുക്കളെ കാണാനെത്തുന്ന വിദേശികളെയും, ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ഥികളെയുമെല്ലാം ഇത് ബാധിക്കും.

ആറു മാസത്തില്‍ താഴെയുള്ള സന്ദര്‍ശക വിസയ്ക്ക് 15 പൗണ്ടാണ് വര്‍ധന. വിദ്യാര്‍ഥി വിസയ്ക്ക് 127 പൗണ്ടും കൂടും. കഴിഞ്ഞ മാസം ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ച വര്‍ധനപ്രകാരം ആറുമാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസയുടെ ചെലവ് 115 പൗണ്ട് ആയി ഉയരുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥി വിസക്ക് അപേക്ഷിക്കാന്‍ ഇനി 490 (അര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പൗണ്ട് വേണ്ടിവരും.

പൊതുസേവനങ്ങള്‍ക്കുള്ള ധനസഹായത്തിനും പൊതുമേഖലയുടെ വേതനത്തിനുമുള്ള സഞ്ചിത ഫണ്ടിനെ ശക്തിപ്പെടുത്തുന്നതിനുമാണ് വര്‍ധിപ്പിച്ച തുക ഉപയോഗപ്പെടുത്തുക എന്ന ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com