യുക്രെയ്ന്‍ ആക്രമണം; റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം

എണ്ണ സംഭരണശാലയിലെ കൂറ്റന്‍ ഇന്ധനടാങ്കുകളിലൊന്നില്‍ യുക്രെയ്ന്‍റെ ഡ്രോണ്‍ പതിച്ചതായും ഇതാണ് തീപിടിത്തത്തിനു കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകൾ.
Ukraine attack; Massive fire breaks out at oil storage facility in Russia

യുക്രെയ്ന്‍ ആക്രമണം; റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം

Updated on

കീവ്: യുക്രെയ്ന്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം. സോച്ചിയിലെ എണ്ണസംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റീജ്യണല്‍ ഗവര്‍ണര്‍ വെന്യാമിന്‍ കോന്ദ്രാതിയേവ് പറഞ്ഞു.

എണ്ണ സംഭരണശാലയിലെ കൂറ്റന്‍ ഇന്ധനടാങ്കുകളിലൊന്നില്‍ യുക്രെയ്ന്‍റെ ഡ്രോണ്‍ പതിച്ചതായും ഇതാണ് തീപിടിത്തത്തിനു കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകൾ. തീ നിയന്ത്രണവിധേയമാക്കാനായി നൂറിലേറെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രംഗത്തുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഏകദേശം 2000 ക്യൂബിക് മീറ്റര്‍ സംഭരണശേഷിയുള്ള ഇന്ധനടാങ്കിനാണ് തീപിടിച്ചതെന്ന് റിപ്പോര്‍ട്ട്. തീപിടിത്തത്തെ തുടര്‍ന്ന് സോച്ചിയിലെ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളെല്ലാം താത്കാലികമായി നിര്‍ത്തി വച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com