
40 യുദ്ധവിമാനങ്ങൾ തകർത്തു; റഷ‍്യൻ വ‍്യോമത്താവളത്തിൽ യുക്രൈൻ ഡ്രോൺ ആക്രമണം
മോസ്കോ: റഷ‍്യയിൽ വ‍്യോമത്താവളങ്ങൾക്കു നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഒലെന‍്യ, ബെലായ തുടങ്ങിയ വ‍്യോമതാവളങ്ങളിലാണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് വിവരം. 40ഓളം യുദ്ധവിമാനങ്ങൾ ആക്രമിച്ചുവെന്നാണ് യുക്രൈന്‍റെ അവകാശവാദം.
ഞായറാഴ്ച യുക്രൈൻ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ‍്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ‍്യൻ വ‍്യോമത്താവളങ്ങൾക്കു നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. റഷ‍്യൻ ആക്രമണത്തിൽ 12 പേർ മരിക്കുകയും 60ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.