2024: യുദ്ധത്താൽ സൃഷ്ടിക്കപ്പെട്ട, പുരുഷന്മാരില്ലാത്ത ലോകങ്ങൾ

2024 കടന്നുപോകുമ്പോൾ ലോക വ്യവസ്ഥ എങ്ങനെ? ഒരു അവലോകനം
Russia-Ukraine WAR
റഷ്യ-യുക്രെയ്ൻ യുദ്ധം
Updated on

റീന വർഗീസ് കണ്ണിമല

യുദ്ധങ്ങളുടെയും അസമാധാനത്തിന്‍റെയും ഒരു വർഷം കടന്നു പോകുന്നു.ലോകമെമ്പാടും അശാന്തിയുടെ തിരമാലകൾ ആഞ്ഞടിച്ച വർഷമായിരുന്നു 2024.

ഭയത്തിന്‍റെയും അസ്വസ്ഥതയുടെയും വേലിയേറ്റങ്ങളായിരുന്നു വാർത്തകളായി ഛർദിക്കപ്പെട്ടതത്രയും. 2024 കടന്നുപോകുമ്പോൾ ലോകവ്യവസ്ഥ എങ്ങനെ? ഒരു അവലോകനം.

Hlib Vyshlinsky
ഹ്ലിബ് വൈഷ്ലിൻസ്കി

രക്തരഹിതമായ യുക്രെയ്ൻ സമ്പദ് വ്യവസ്ഥ

വ്യക്തിഗത ദുരന്തങ്ങൾ ഏറ്റു വാങ്ങിയ യുക്രെയ്നിയൻ സമ്പദ് വ്യവസ്ഥ ഇപ്പോൾ രക്തരഹിതമാണ്. യുക്രെയ്നിയൻ സാമൂഹിക നയ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, യുക്രെയ്നിലെ യുദ്ധത്തിനു മുമ്പുള്ള 11 ദശലക്ഷം തൊഴിലാളികളിൽ മൂന്നിലൊന്നു പോലും ഇപ്പോൾ അവിടെയില്ല.

2022-ൽ ഏകദേശം 1.5 ദശലക്ഷത്തോളം ഉദ്യോഗസ്ഥരായ സ്ത്രീകൾ യുക്രെയ്ൻ വിട്ടു പോയിരുന്നു. അത്രയും തന്നെ പുരുഷന്മാർ യുദ്ധത്തിൽ കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്തു.

യുക്രെനിയൻ തിങ്ക് ടാങ്ക് 'സെന്‍റർ ഫൊർ ഇക്കണോമിക് സ്ട്രാറ്റജി'യുടെ ഡയറക്റ്റർ ഹ്ലിബ് വൈഷ്ലിൻസ്കിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

വർധിച്ച തൊഴിലാളി ക്ഷാമം

മൂന്നു വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധം മൂലം റഷ്യയിലും യുക്രെയ്നിലും തൊഴിലാളി ക്ഷാമം വർധിച്ചു. യുദ്ധം യുക്രെയ്നിന്‍റെയും റഷ്യയുടെയും മാത്രമല്ല, പലസ്തീൻ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലെയും തൊഴിൽ ശക്തിയെ തകർക്കുകയും ബിസിനസുകളെ ഇല്ലാതാക്കുകയും ചെയ്തു. യുക്രെയ്നിലും റഷ്യയിലും ടെക് എസ്എംഇകൾ മുതൽ വൻകിട വ്യവസായ കമ്പനികൾ വരെ തൊഴിലാളി ക്ഷാമം അനുഭവിക്കുന്നു.

റഷ്യയും സമാനമായ തൊഴിലാളി ക്ഷാമത്തിലൂടെ കടന്നു പോകുന്നു. 2022 ഫെബ്രുവരിയിൽ മോസ്കോ യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതിനുശേഷം വർധിച്ചുവരുന്ന തൊഴിലാളി ക്ഷാമം ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ബാധിക്കുന്നതായി റഷ്യൻ കമ്പനികളും തൊഴിലാളികളും റിക്രൂട്ട്മെന്‍റ് ഏജൻസികളും ഉദ്യോഗസ്ഥരും പറയുന്നു.

സായുധ സേനകളിലെയും പ്രതിരോധ വ്യവസായങ്ങളിലെയും കനത്ത റിക്രൂട്ട്‌മെന്‍റ് തൊഴിലാളികളെ സിവിലിയൻ സംരംഭങ്ങളിൽ നിന്ന് അകറ്റി.

എമിഗ്രേഷനും തൊഴിലില്ലായ്മയെ റെക്കോർഡ് കുറഞ്ഞ 2.3 ശതമാനത്തിലേക്ക് തള്ളിവിടുന്നു.റഷ്യയിലെ റോസ്‌സ്റ്റാറ്റ് സ്റ്റാറ്റിസ്റ്റിക്സ് സേവനത്തിൽ നിന്നുള്ള ഡാറ്റയിലാണ് ഇതുള്ളത്.

റഷ്യയുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 40 ദശലക്ഷം ആളുകൾ താമസിക്കുന്ന സെൻട്രൽ ഫെഡറൽ ഡിസ്ട്രിക്റ്റിൽ, ഓരോ തൊഴിൽ രഹിതർക്കും ഒമ്പത് ഒഴിവുകളുണ്ടെന്ന് പ്രദേശത്തെ പ്രസിഡന്‍റിന്‍റെ പ്രത്യേക ദൂതൻ ഇഗോർ ഷ്ചെഗോലെവ് പറഞ്ഞു.റഷ്യയിലുടനീളമുള്ള ഒഴിവുകൾ രണ്ട് വർഷത്തിനിടെ 1.7 മടങ്ങും വ്യവസായത്തിൽ 2.5 മടങ്ങും വർദ്ധിച്ചതായി റഷ്യൻ റിക്രൂട്ടർ സൂപ്പർജോബ് പറഞ്ഞു.അതേസമയം റഷ്യൻ ബിസിനസുകളിൽ 73 ശതമാനവും ജീവനക്കാരുടെ കുറവാണെന്ന് സെൻട്രൽ ബാങ്ക് പറയുന്നു.

കൂടുതൽ കുട്ടികളുണ്ടാകാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും റഷ്യ ശ്രമിക്കുന്നു. നിരവധി പ്രതിരോധ മേഖലയിലെ ഫാക്റ്ററികളുടെ ആസ്ഥാനമായ സ്വെർഡ്‌ലോവ്‌സ്കിൽ ഒക്‌ടോബർ തുടക്കത്തിൽ 54,912 തൊഴിൽ ഒഴിവുകളുണ്ടായിരുന്നു. ഇപ്പോഴിത് 8,762 ആണെന്ന് മേഖലയിലെ തൊഴിൽ വകുപ്പ് അറിയിച്ചു.

ukrain refugees
പലായനം ചെയ്യുന്ന യുക്രെയ്നികൾ

പൗരക്ഷാമം അഥവാ പെഴ്സണൽ പോവർട്ടി

റഷ്യ-യുക്രെയ്ൻ-ഇസ്രയേൽ-പലസ്തീൻ-ലെബനൊൻ-ഇറാൻ മേഖലകളിലെ യുദ്ധങ്ങളും പാകിസ്ഥാൻ-ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ-ആഫ്രിക്കൻ മേഖലകളിലെ ഭീകര പ്രവർത്തനങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം മനുഷ്യഹത്യയ്ക്ക് ഇടയാക്കി.

“പേഴ്‌സണൽ ക്ഷാമം” ഒരു സാർവത്രിക പ്രതിഭാസമായി മാറിയതാണ് 2024ന്‍റെ അന്ത്യത്തിൽ തിരിഞ്ഞു നോക്കുമ്പോൾ കാണാനാവുന്ന ഒരു വലിയ ദുരന്തം.ഈ തകർച്ച സകല സാമ്പത്തിക മേഖലകളെയും ബാധിച്ചു.

ഇത് സാമ്പത്തിക വ്യവസ്ഥയുടെ എല്ലാ ഭാഗങ്ങളും പ്രായോഗികമായി പിടിച്ചെടുക്കുന്നു,” മോസ്കോയിലെ ഹയർ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ (എച്ച്എസ്ഇ) ലേബർ റിസർച്ച് സെന്‍റർ ഡെപ്യൂട്ടി ഡയറക്റ്റർ റോസ്റ്റിസ്ലാവ് കപെലിയുഷ്നിക്കോവാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

നിർമ്മാണം, കൃഷി, ഐടി എന്നിങ്ങനെ വ്യത്യസ്തമായ വ്യവസായങ്ങളെക്കുറിച്ച് റോയിട്ടേഴ്‌സ് നടത്തിയ പഠനത്തിൽ തൊഴിലാളികൾ വിരളമാണെന്നും കൂടുതൽ തൊഴിലാളികളെ ലഭിക്കാനുള്ള സാധ്യത മങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.

'പുരുഷന്മാരില്ല'

പൊതുവെ കുറഞ്ഞ ജനനനിരക്കായിരുന്നു വർഷങ്ങളായി റഷ്യയിൽ.ഇത് അവിടെ കടുത്ത തൊഴിലാളിക്ഷാമം സൃഷ്ടിച്ചിരുന്ന കാലഘട്ടത്തിൽ തന്നെയാണ് യുക്രെയ്നിനെ ആക്രമിക്കാന്‍ റഷ്യ കച്ചകെട്ടിയിറങ്ങിയതും റഷ്യൻ മാനവവിഭവശേഷിക്ക് അത് അന്ത്യം കുറിച്ചതും.

"പ്രത്യേക സൈനിക പ്രവർത്തനം' എന്ന പേരിൽ മോസ്കോ ആരംഭിച്ച നിർബന്ധിത സൈനിക സേവനം മൂലം സ്വതേ തൊഴിലാളി ക്ഷാമം അനുഭവിച്ചിരുന്ന റഷ്യയിലെ പതിനായിരക്കണക്കിന് തൊഴിലാളികൾ സൈന്യത്തിൽ ചേരുന്നതിനും മറ്റ് നിരവധി പേർ കുടിയേറുന്നതിനും കാരണമായി.യാതൊരു പരിശീലനത്തിനും ഇടനൽകാതെ അതിവേഗം നടത്തിയ റഷ്യൻ പ്രതിരോധ മേഖലയുടെ നിയമനം പുരുഷന്മാരില്ലാത്ത അവസ്ഥയിലേയ്ക്ക് റഷ്യയെ നയിച്ചു.

ട്രംപിന്‍റെ താരിഫ് വ്യാപാരയുദ്ധം

ആദ്യ ടേമിൽ വ്യാപാരയുദ്ധം കൊണ്ട് എതിരാളികളെ തറപറ്റിച്ച ട്രംപ് ഇത്തവണയും പുത്തൻ താരിഫ് നയങ്ങളിലൂടെ ചരിത്രം തിരുത്തുന്നതാണ് 2024ന്‍റെ അന്ത്യത്തിൽ കാണാനാകുന്നത്.അദ്ദേഹത്തിന്‍റെ പുതിയ താരിഫ് നയങ്ങൾ ഇന്ത്യയ്ക്കും മറ്റു ചില ഏഷ്യൻ രാജ്യങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണ്.അമെരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചൈനീസ് ഉൽപന്നങ്ങൾക്കും 60 ശതമാനം തീരുവ ചുമത്തും എന്ന ട്രംപിന്‍റെ പ്രഖ്യാപനം നടപ്പായാൽ കൂടുതൽ ചുരുങ്ങിയ ചെലവിൽ നടത്താൻ പറ്റുന്ന ഫാക്റ്ററികൾ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കാനും അത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകുകയും ചെയ്യും.ചൈന,മെക്സിക്കോ,ക്യാനഡ എന്നിവയ്ക്കെതിരെയാണ് ട്രംപിന്‍റെ പ്രധാന വ്യാപാരയുദ്ധം.ഇത് ആഗോള വളർച്ചയ്ക്ക് തടസം സൃഷ്ടിക്കും.

ട്രംപ് ഈ താരിഫ് വ്യവസ്ഥ കൊണ്ടു വന്നാൽ ചൈനയുടെ സമ്പദ് വ്യവസ്ഥ തകരുകയും ജിഡിപി 0.7 ശതമാനത്തിനും 1.6 ശതമാനത്തിനും ഇടയിൽ കുറയുകയും ചെയ്യും.

പ്രതിരോധച്ചെലവ് വർധനയും ആയുധവിപണിയും

തുടർച്ചയായ യുദ്ധം മൂലം വിനാശകരമായ സാമ്പത്തിക തകർച്ചയിലേയ്ക്ക് ചില രാജ്യങ്ങൾ എത്തിയപ്പോൾ ആയുധ വിപണി മൂലം സമ്പദ് വ്യവസ്ഥ നന്നായ രാജ്യങ്ങളും 2024ന് സ്വന്തം.തുടർച്ചയായ യുക്രെയ്ൻ യുദ്ധം മൂലം 2024ൽ മാത്രം70 ശതമാനം പ്രതിരോധച്ചെലവാണ് റഷ്യ വർധിപ്പിച്ചത്.റഷ്യയുടെ പ്രതിരോധച്ചെലവ് മുമ്പുണ്ടായിരുന്നതിനെക്കാൾ 68 ശതമാനത്തിലധികം വർദ്ധിച്ച് 2024 അന്ത്യത്തോടെ ഏകദേശം 10.8 ട്രില്യൺ റൂബിൾസ് (111.15 ബില്യൺ ഡോളർ) ആയി ഉയർന്നു.ഇത് മൊത്തം ജിഡിപിയുടെ 6 ശതമാനമാണ്.

നേട്ടം കൊയ്യുന്ന യൂറോപ്യൻ ആയുധ വിപണി

മറു വശത്ത് യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും മൂലം ആയുധ വിൽപനയുടെ വരുമാന വർധനവ് മുമ്പെന്നത്തെക്കാളും ഉച്ചസ്ഥായിയിലായി.ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത് സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാനഗവേഷണ സ്ഥാപനം (SIPRI-സിപ്റി) ആണ്.റഷ്യ ആയുധ നിർമാണത്തിൽ തൊഴിലാളി ക്ഷാമം മൂലം തകരുമ്പോൾ യൂറോപ്പിൽ

ആയുധ നിർമ്മാണശാലകളുടെ വരുമാനത്തിൽ അറുപത്തിമൂവായിരത്തി ഇരുനൂറു കോടി ഡോളറിലേക്ക് (632 000 000 000) വരുമാനം ഉയർന്നുവെന്നാണ് സിപ്റി പുറത്തു വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നത്.2022-നെ അപേക്ഷിച്ച് 4.2 ശതമാനം വരുമാനവർദ്ധനയാണ് ഉണ്ടായത്. ആയുധവില്പന യിലൂടെ നൂറു കമ്പനികളാണ് വരുമാനം കൊയ്തിരിക്കുന്നത്.

ഇവയിൽ മുന്നിൽ നില്ക്കുന്നത് യൂറോപ്പിലെ ആയുധ വ്യവസായ ശാലകളാണ്.സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാനഗവേഷണ സ്ഥാപനം (SIPRI) വ്യക്തമാക്കുന്നു.

ആയുധവ്യവസായത്തിൽ മുന്നിൽ നില്ക്കുന്ന 100 കമ്പനികളിൽ 41 എണ്ണം അമേരിക്കൻ ഐക്യനാടുകളിലും 27 എണ്ണം യൂറോപ്പിലും 23 എണ്ണം ഏഷ്യ-ഓഷ്യാന നാടുകളിലും, 2 എണ്ണം റഷ്യയിലും 6 എണ്ണം മദ്ധ്യപൂർവദേശത്തും ആണ് എന്നും സിപ്റി വെളിപ്പെടുത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com