ഇന്ത്യൻ വംശജയായ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തി

ശശികല നര(38) യെയും മകൻ അനീഷ് നര(6)യെയും കൊലപ്പെടുത്തിയ കേസിൽ നസീർ ഹമീദ്(38)നെതിരെ 50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ
FBI announces $50,000 reward for information on Nazir Hameed (38) in the murder of Sasikala Nara (38) and her son Anish Nara (6).

ശശികല നര(38) യെയും മകൻ അനീഷ് നര(6)യെയും കൊലപ്പെടുത്തിയ കേസിൽ നസീർ ഹമീദ്(38)നെതിരെ 50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

Burlington County Prosecutor's Office

Updated on

ന്യൂജേഴ്‌സി: ഇന്ത്യന്‍ വംശജയായ യുവതിയേയും അവരുടെ ആറുവയസുകാരനായ മകനേയും കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രതിയെ കണ്ടെത്തുന്നതിനായി വിവരം നല്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ. ന്യൂജെഴ്സിയിൽ മേപ്പിൾ ഷേഡിലുള്ള അപ്പാർട്ട്മെന്‍റിൽ ശശികല നര(38) യെയും മകൻ അനീഷ് നര(6)യെയും കൊലപ്പെടുത്തിയ കേസിൽ നസീർ ഹമീദ്(38) എന്നയാളിനെതിരെ എഫ്ബിഐ 50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. 2017ലാണ് ഇവർ യുഎസിൽ കൊല്ലപ്പെട്ടത്.

അന്വേഷണങ്ങൾക്കൊടുവിൽ ഈ വർഷം ഫെബ്രുവരിയിൽ ഹമീദിനെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങൾ ഉൾപ്പടെയുള്ളവ ചുമത്തിയിരുന്നു. കൊലപാതകങ്ങൾക്ക് ശേഷം അമെരിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് പ്രതി രക്ഷപ്പെട്ടതായാണ് യുഎസ് അധികൃതർ അറിയിച്ചത്. പ്രതിയെ പിടികൂടുന്നതിന് ഇന്ത്യയുടെ സഹായവും യുഎസ് അന്വേഷണ സംഘം തേടി. ഹമീദിനെ കുറിച്ചുള്ള വിവരങ്ങൾ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഹമീദിനെ കൈമാറുന്നതിൽ ഇന്ത്യാ ഗവണ്മെന്‍റിന്‍റെ സഹായം അഭ്യർഥിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ച യുഎസിലെ ഇന്ത്യൻ അംബാസിഡർ വിനയ് ക്വാട്രയ്ക്ക് കത്തയച്ചതായി ന്യൂജഴ്സി ഗവർണർ ഫിൽ മർഫി പറഞ്ഞു. 2017 മാർച്ച് 23 ന് വൈകുന്നേരം ശശികലയുടെയും മകന്‍റെയും മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ഒന്നിലധികം മുറിവുകൾ ഏറ്റാണ് അവർ കൊല്ലപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com