
ടിയാൻജിനിൽ മോദി-പുടിൻ- ഷീ ജിൻപിങ് കൂടിക്കാഴ്ച
credit-social media
ടിയാൻജിൻ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ് സി ഒ) ഉച്ചകോടി നടക്കുന്ന സമയത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ-യുഎസ് ബന്ധത്തെ പ്രശംസിച്ചു. 21ാം നൂറ്റാണ്ടിനെ നിർവചിക്കുന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധമാണെന്നും യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉദയങ്ങളിൽ എത്തുന്നതായും റൂബിയോ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകൾക്കു മുമ്പായിരുന്നു റൂബിയോയുടെ പ്രശംസ. ഇന്ത്യ-റഷ്യ എണ്ണ ഇടപാടുകളെ കുറിച്ചുള്ള വിവാദ പശ്ചാത്തലത്തിൽ ഈ പരാമർശം ഏറെ ശ്രദ്ധേയമാണ്.