ഹോര്‍മുസില്‍ കമ്മ്യൂണിക്കേഷന്‍ ലൈനുമായി യുഎസും ഇറാനും

സൈനിക ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത് തടയുന്നതിനാണ് കമ്മ്യൂണിക്കേഷന്‍ ലൈന്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി പറഞ്ഞു
Hormuz

ഹോർമുസ് കടലിടുക്ക്

MV Graphics

Updated on

വാഷിങ്ടണ്‍: സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത കുറയ്ക്കുന്നതിനും അടുത്തിടെ ഒപ്പുവച്ച 14 ഇന ധാരണാപത്രം സുഗമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഇറാനും യുഎസും ഹോര്‍മുസ് കടലിടുക്കില്‍ നേരിട്ടുള്ള ' കമ്മ്യൂണിക്കേഷന്‍ ലൈന്‍ ' സ്ഥാപിച്ചു.

തെറ്റിദ്ധാരണയുടെ പുറത്തോ അപ്രതീക്ഷിത സംഭവങ്ങളുടെ പശ്ചാത്തലത്തിലോ തന്ത്രപരമായി പ്രാധാന്യമുള്ള ഹോര്‍മുസ് കടലിടുക്കില്‍ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത് തടയുന്നതിനാണ് കമ്മ്യൂണിക്കേഷന്‍ ലൈന്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകളും മറ്റ് കപ്പലുകളും ടെഹ്റാന്‍ നിര്‍ദേശിക്കുന്ന നാവിഗേഷന്‍ റൂട്ടുകളിലൂടെ സഞ്ചരിക്കണമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com