തീരുവകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി; അവസാന വിജയം തന്‍റേതായിരിക്കുമെന്ന് ട്രംപ്

തീരുവ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടനാ പ്രകാരം നിയമനിർമാണ സഭയ്ക്ക് മാത്രമായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി
us appeal court says trump tarrif illegal

ഡൊണാൾഡ് ട്രംപ്

Updated on

വാഷിങ്ടൺ: ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾക്കു മേൽ തീരുവ ചുമത്തിയ ട്രംപിന്‍റെ നടപടി നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി. ഇന്‍റർനാഷണൽ എമർജൻസ് ഇക്കണോമിക് പവേഴ്സ് ആക്‌ട് (ഐഇഇപിഎ) ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്‍റ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.

തീരുവ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടനാ പ്രകാരം നിയമനിർമാണ സഭയ്ക്ക് മാത്രമായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് തുടരും വരെ നിലവിലെ തീരുവ തന്നെ തുടരണമെന്നും കോടതി വിധിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ നടപ്പാക്കുമെന്ന ട്രംപിന്‍റെ തീരുമാനം 7-4 ഭൂരിപക്ഷ വിധിയിലൂടെയാണ് അപ്പീൽ കോടതി തള്ളിയത്.

അതേസമയം, കോടതി വിധിയെ വിമർശിച്ച് ട്രംപ് രംഗത്തെത്തി. തന്‍റെ താരിഫ് നയം അതേപടി തുടരുമെന്നും സുപ്രീം കോടതിയിൽ കേസ് നേരിടുമെന്നും അവസാന വിജയം തന്‍റെതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com