അമെരിക്കൻ ആക്രമണം: ഇറേനിയൻ ആണവോർജ കേന്ദ്രങ്ങളിൽ റേഡിയേഷൻ ചോർച്ച ഉണ്ടാകുമോയെന്ന് ആശങ്ക

സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആണവവികരണ തോതിൽ ഇതുവരെ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു
Concerns over radiation leak at Iranian nuclear facilities following US attack

അമെരിക്കൻ ആക്രമണം: ഇറേനിയൻ ആണവോർജ കേന്ദ്രങ്ങളിൽ റേഡിയേഷൻ ചോർച്ച ഉണ്ടാകുമോയെന്ന് ആശങ്ക

Updated on

ടെഹ്റാൻ: ഇറാനിൽ അമെരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനിയൻ ആണവോർജ കേന്ദ്രങ്ങളിൽ നിന്നും റേഡിയേഷൻ ചോർച്ച ഉണ്ടാകുമോയെന്ന് ആശങ്ക. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആണവവികരണ തോതിൽ ഇതുവരെ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.

ഫോർദോ ആണവ കേന്ദ്രത്തിന് സമീപത്തുള്ള പ്രദേശങ്ങൾ ഉൾപ്പെടെ ആശങ്കപ്പെടുത്തുന്ന തരത്തിൽ വികരണമുണ്ടായിട്ടില്ലെന്നും ഐഎഇഎ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ഫോർദോ ആണവ കേന്ദ്രം തകർത്തെന്നായിരുന്നു അമെരിക്കയുടെ അവകാശവാദം. എന്നാൽ ഇറാൻ ഇത് തള്ളുകയും ആണവ കേന്ദ്രത്തിന് കാര‍്യമായ തകരാറുകളില്ലെന്നും വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com