സിറിയയിൽ അമെരിക്കൻ വ്യോമാക്രമണം

സിറിയയിൽ അമെരിക്കൻ വ്യോമാക്രമണം

യുഎസ് സൈന്യത്തിനു നേർക്ക് ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു
Published on

വാഷിങ്ടൺ: സിറിയയിൽ അമെിക്കൻ വ്യോമാക്രമണം. ഇറാന്‍റെ ഇസ്ലാമിക് റവലൂക്ഷനറി ഗാർഡ് കോറുമായി (ഐആർജിസി) ബന്ധമുള്ള രണ്ടു കേന്ദ്രങ്ങളിലാണ് വ്യേമാക്രമണം ഉണ്ടായത്.

കഴിഞ്ഞാഴ്ച ഇറാഖിലും സിറിയയിലും യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നിൽ ഇറാന്‍റെ പിന്തുണയുണ്ടെന്ന് ആരോപിച്ചാണ് വ്യോമാക്രമണം. ഇറാൻ റവല്യൂഷണറി ഗാർഡിന്‍റെ ആയൂധപ്പുരകൾ ലക്ഷ്യമിട്ട് എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു വ്യോമാക്രമണം നടത്തിയത്. ഇത് ഇസ്രയേലുമായി ചേർന്നുള്ള ആക്രമണമെല്ലന്നും പെന്‍റഗൺ വ്യക്തമാക്കി.

ഈ മാസം വ്യാഴാഴ്ച വരെ കുറഞ്ഞത് 19 തവണയെങ്കിലും ഇറാന്‍റെ പിന്തുണയുള്ള സംഘം യുഎസ് സൈന്യത്തിനു നേർക്ക് ആക്രമണം നടത്തിയെന്നാണ് യുഎസിന്‍റെ ഡിഫൻസ് ഡിപ്പാർട്മെന്‍റ് അറിയിച്ചത്. യുഎസ് സൈന്യത്തിനു നേർക്ക് ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com