ട്രംപ് വിലക്കിയ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ട് യുഎസ് കോടതി

2017ൽ ട്രംപ് നിയമിച്ച യുഎസ് ജില്ലാ ജഡ്ജി തിമോത്തി കെല്ലിയാണ് കേസ് പരിഗണിച്ചത്
US President Donald Trump

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

file photo

Updated on

വാഷിങ്ടൺ: വൈറ്റ് ഹൗസിലേക്ക് മൂന്ന് മാധ്യമങ്ങൾക്ക് പ്രവേശനം വിലക്കിയ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നടപടി താത്ക്കാലികമായി തടഞ്ഞ് യുഎസ് കോടതി. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ സ്ഥാപനങ്ങളുടെ പ്രവേശനം പുനഃസ്ഥാപിക്കാനാണ് കോടതി ഉത്തരവിട്ടത്. ട്രംപ് ഭരണകൂടവും ചില മാധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ നടപടി.

വ്യാജ വാർത്ത നൽകുന്നുവെന്ന് ആരോപിച്ചാണ് സെപ്റ്റംബർ 18ന് മാധ്യമ സ്ഥാപനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ തങ്ങളുടെ വാർത്തകളുടെ ഉള്ളടക്കത്തിന്‍റെ പേരിലാണ് തങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടതെന്ന് സ്ഥാപനങ്ങൾ കോടതിയിൽ വാദിച്ചു. ഇത് അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഒന്നാം ഭേദഗതിയുടെ വ്യക്തമായ ലംഘനമാണെന്നും അവർ ആരോപിച്ചു. കേസിൽ വാദം കേട്ട കോടതി 14 ദിവസത്തേക്ക് പ്രാബല്യത്തിലുള്ള താത്കാലിക ഉത്തരവാണ് പുറപ്പെടുവിച്ചത്.

2017ൽ ട്രംപ് നിയമിച്ച യുഎസ് ജില്ലാ ജഡ്ജി തിമോത്തി കെല്ലിയാണ് കേസ് പരിഗണിച്ചത്. 2018ൽ സമാനമായ കേസിൽ സിഎൻഎൻ മാധ്യമപ്രവർത്തകന്‍റെ പ്രവേശനം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടതും കെല്ലിയായിരുന്നു.

logo
Metro Vaartha
www.metrovaartha.com