ബൈഡൻ - ട്രംപ് പോരാട്ടത്തിന് കളമൊരുങ്ങുന്നു

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ നിന്ന് നിക്കി ഹാലി പിന്മാറിയേക്കും
ഡോണൾഡ് ട്രംപ്, ജോ ബൈഡൻ
ഡോണൾഡ് ട്രംപ്, ജോ ബൈഡൻ

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വീണ്ടും ജോ ബൈഡൻ - ഡോണൾഡ് ട്രംപ് പോരാട്ടമാകാൻ കളമൊരുങ്ങി. 15 പ്രൈമറികളിലെ തെരഞ്ഞെടുപ്പിൽ 13 സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ട്രംപ് മുന്നിലെത്തിയതോടെയാണിത്. 13 സംസ്ഥാനങ്ങളിൽ ഡെമൊക്രറ്റിക് പാർട്ടി സ്ഥാനാർഥി ബൈഡനും മുന്നിലെത്തിയിരുന്നു.

പുതിയ സാഹചര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ നിന്ന് നിക്കി ഹാലി പിന്മാറിയേക്കും.

അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന, ഒക്‌ലഹോമ, ടെന്നസി, ടെക്‌സസ്, വെര്‍ജീനിയ, മാസാച്യുസെറ്റ്‌സ്, മിനസോട്ട, കാലിഫോർണിയ തുടങ്ങിയ ഇടങ്ങളിലാണു ട്രംപ് വിജയിച്ചത്. വെർമോണ്ടിൽ വിജയം നിക്കി ഹാലിക്കൊപ്പമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com