

bangladesh protest
representative image
ധാക്ക: 2026 ഫെബ്രുവരി 12ന് ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉടലെടുക്കാൻ സാധ‍്യതയുണ്ടെന്ന് ബംഗ്ലാദേശിലെ യുഎസ് എംബസി.
ഇതേത്തുടർന്ന് യുഎസ് എംബസി പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. തീവ്രവാദ ആക്രമണങ്ങൾക്ക് സാധ‍്യതയുണ്ടെന്നും അതിനാൽ പ്രകടനങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് എംബസി നിർദേശിച്ചിരിക്കുന്നത്.
മതപരമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കാം ആക്രമണങ്ങൾ ഉണ്ടാവുകയെന്നാണ് യുഎസ് എംബസി പറയുന്നത്. ഫെബ്രുവരി 10,11, 12 തീയതികളിലായി ഗതാഗതത്തിന് ബംഗ്ലാദേശ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടതിനു ശേഷമുള്ള ആദ‍്യ തെരഞ്ഞെടുപ്പാണ് അടുത്ത മാസം നടക്കാൻ പോകുന്നത്.