സിറിയക്കെതിരായ ഉപരോധം യുഎസ് പിൻവലിച്ചു

യുഎസ് ഉപരോധം പിൻവലിച്ചതോടെ സിറിയയ്ക്ക് വിദേശ നിക്ഷേപം ഉൾപ്പെടെ സാമ്പത്തിക സഹായങ്ങൾ ലഭിക്കും.
US lifts sanctions on Syria

ഡോണൾഡ് ട്രംപ്

Updated on

വാഷിങ്ടൻ: സിറിയക്കെതിരായ ഉപരോധം പിൻവലിച്ച് കൊണ്ടുളള ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക, വ്യാപര ഉപരോധങ്ങൾ പിൻവലിച്ചു. എന്നാൽ, സിറിയയുടെ മുൻ പ്രസിഡന്‍റ് ബാഷർ അൽ അസദിനും കൂട്ടാളികൾക്കുമുളള ഉപരോധം തുടരും.

യുഎസ് ഉപരോധം പിൻവലിച്ചതോടെ സിറിയയ്ക്ക് വിദേശ നിക്ഷേപമടക്കം സാമ്പത്തിക സഹായങ്ങൾ ലഭിക്കും. ഇതോടെ രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിനും വഴിയൊരുങ്ങും.

സിറിയൻ സെൻട്രൽ ബാങ്കിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ട്രംപ് നേരത്തെ ഒഴിവാക്കിയിരുന്നു. ഡോണൾഡ് ട്രംപും സിറിയന്‍ പ്രസിഡന്‍റ് അഹമ്മദ് അശ്ശറായും മേയില്‍ സൗദി അറേബ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ശത്രുത അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com