യാത്രക്കാരെ കുത്തിവീഴ്ത്തി വിമാനം റാഞ്ചാൻ ശ്രമിച്ചയാളെ സഹയാത്രികൻ വെടിവച്ചു കൊന്നു

പൈലറ്റിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ടെയ്‌ലര്‍ വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താന്‍ ആവശ്യപ്പെട്ടു
us man attempt to hijack plane shot dead by co passenger

യാത്രക്കാരെ കുത്തിവീഴ്ത്തി വിമാനം റാഞ്ചാൻ ശ്രമിച്ചയാളെ സഹയാത്രികൻ വെടിവച്ചു കൊന്നു

representative image
Updated on

ബെല്‍മോപന്‍: ചെറുയാത്രാവിമാനം റാഞ്ചാൻ ശ്രമിച്ച നാല്‍പ്പത്തൊമ്പതുകാരന്‍ സഹയാത്രികന്റെ വെടിയേറ്റുമരിച്ചു. കരീബിയന്‍ രാജ്യമായ ബെലീസില്‍ വ്യാഴാഴ്ചയാണ് സംഭവം. അകിന്‍യേല സാവ ടെയ്‌ലര്‍ എന്ന യുഎസ് പൗരനാണ് വിമാനം റാഞ്ചാൻ ശ്രമിച്ചത്. ഇയാൾ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് രണ്ട് സഹയാത്രികരെ മുറിവേല്‍പിക്കുകയായിരുന്നു.

പൈലറ്റിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ടെയ്‌ലര്‍ വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് യാത്രക്കാരില്‍ ഒരാള്‍ ടെയ്‌ലറിനെ വെടിവയ്ക്കുകയായിരുന്നു. വിമാനം നിലത്തിറക്കിയതിന് പിന്നാലെ ടെയ്‌ലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com