മുറിവേറ്റതിനെ തുടർന്ന് പേടിച്ച് ഒളിച്ചിരിക്കുന്നു; മുജ്താബ ഖമനേയിയെ കളിയാക്കി യുഎസ്

നേതൃത്വം വഹിക്കുന്നത് ആരാണെന്ന് പോലും ഇറാന് അറിയില്ലെന്ന് ഹെഗ്സെത്ത്
US mocks Mojtaba Khamenei

അമെരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

Updated on

വാഷിങ്ടൺ: ഇറാന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പരമോന്നത നേതാവ് മുജ്താബ ഖമനേയിക്ക് പരുക്കേൽക്കുകയും ശരീരം തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റം വരുകയും ചെയ്തിട്ടുണ്ടെന്ന് അമെരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ആക്രമണത്തെ ഭയന്ന് ഇറാന്‍റെ നേതൃത്വം ഒളിവിൽ പോയെന്നും ഹെയ്സെത്ത് കുറ്റപ്പെടുത്തി. വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതര പരുക്കേറ്റെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അമെരിക്കയുടെ പ്രതികരണം.

മുജ്താബ കോമയിലാണെന്നും ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ അദ്ദേഹത്തിന് ഒരു കാൽ നഷ്ടപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാന്‍റെ പുതിയ പരമോന്നത നേതാവെന്ന് പറയുന്ന വ്യക്തിക്ക് പരുക്കേറ്റിട്ടുണ്ടെന്നും തിരിച്ചറിയാനാകാത്തവിധം രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്നും , അദ്ദേഹം വ്യാഴാഴ്ച ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു, എന്നാൽ ശബ്ദമോ ദൃശ്യങ്ങളോ ഇല്ല. എഴുതി തയ്യാരാക്കിയ പ്രസ്താവനയാണെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

ഇറാന് ധാരാളം ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനമുണ്ട്. എന്നിട്ട് എന്തിനാണ് എഴുതി തയ്യാറാക്കിയ പ്രസ്താവന എന്നുമാത്രം അറിയില്ല. നേതാവ് ഭയന്നിരിക്കുകയാണ്. അയാൾക്ക് പരുക്കേറ്റതിനാൽ ഒളിച്ചിരിക്കുകയാണെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇപ്പോൾ നേതൃത്വം വഹിക്കുന്നത് ആരാണെന്ന് പോലും ഇറാന് അറിയില്ലെന്നും ഹെഗ്സെത്ത് പരിഹസിച്ചു.

വ്യോമാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുജ്താബ ഖമനേയി ടെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയിൽ അതിശക്തമായ സുരക്ഷാവലയത്തിൽ ചികിത്സയിലാണെന്നാണ് വിവരം. ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വ്യാഴാഴ്ചയാണ് മുജ്താബയുടെ ആദ്യ പ്രതികരണം പുറത്തുവന്നത്. രക്തസാക്ഷികളുടെ ചോരയ്ക്ക് രാജ്യം പകരം വീട്ടുമെന്ന സന്ദേശമാണ് പുറത്തുവന്നത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com