ഇറാൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം

കപ്പലുകളെ യുഎസ് സേന വഴിതിരിച്ചു വിടുന്നതാണ് വീഡിയോയിലുള്ളത്
US naval blockade of Iranian ports; video released

ഇറാൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം; വീഡിയോ പുറത്ത്

Updated on

വാഷിങ്ടൺ: ഇറാൻ തുറമുഖങ്ങളിൽ അമെരിക്കൻ നാവികസേന ഉപരോധം നടപ്പാക്കുന്നതിന്‍റെ ദൃശ്യങ്ങൾ സെൻട്രൽ നാവികസേന പുറത്തുവിട്ടു. കപ്പലുകളെ യുഎസ് സേന വഴിതിരിച്ചു വിടുന്നതാണ് വീഡിയോയിലുള്ളത്.

അടുത്ത തുറമുഖം വരെ കപ്പലിനെ നാവികസേന അനുഗമിക്കുമെന്ന് നാവികൻ കപ്പൽ ജീവനക്കാരെ അറിയിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇറാന്‍റെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിന് 12 കപ്പലുകളും 100 വിമാനങ്ങളും പതിനായിരത്തിലധികം സൈനികരേയും വിന്യസിച്ചിട്ടുണ്ട്.

ഉപരോധം കർശനമായതോടെ 14 കപ്പലുകൾ തിരികെ പോയാതായാണ് വിവരം. കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറാകാത്തതിനെ തുടർ‌ന്നാണ് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്.

logo
Metro Vaartha
www.metrovaartha.com