സാങ്കേതിക തകരാർ; ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു | Video

വിമാനത്തിൽ 173 യാക്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്
us plane takeoff aborted denver fire

സാങ്കേതിക തകരാർ; ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു

Updated on

വാഷിങ്ടൺ: സാങ്കേതിക തകരാറിനെ തുടർന്ന് അമെരിക്കൻ എയർലൈൻസിന്‍റെ യാത്ര റദ്ദാക്കി. ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനത്തിൽ നിന്നും തീയും പുകയും ഉയർന്നതോടെയാണ് നടപടി. സംഭവത്തിനു പിന്നാലെ യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കി. ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

വിമാനത്തിൽ 173 യാക്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡെൻവറിൽ നിന്നും മിയാമിയിലേക്ക് പറക്കാനിരുന്ന വിമാനത്തിനാണ് ടേക്ക് ഓഫിന് തൊട്ടു മുൻപ് സാങ്കേതിക തകരാർ കണ്ടെത്തയിത്. വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകരാറിലാവുകയായിരുന്നു. തുടർന്ന് തീയും പുകയും ഉയർന്നു.

പരിശ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിന്‍റെയും ഓടിമാറുന്നതിന്‍റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com