'മൈ ഫ്രണ്ട് ചതിച്ചു'; ഇന്ത‍്യ അടക്കമുള്ള രാജ‍്യങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച് ട്രംപ്

ഇന്ത‍്യ അടക്കമുള്ള രാജ‍്യങ്ങൾക്ക് 10 ശതമാനവും മറ്റു ചില രാജ‍്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ കൂട്ടിയിരിക്കുന്നത്
us president donald trump increases import tariffs including countries including india

ഡോണൾഡ് ട്രംപ്, നരേന്ദ്രമോദി

Updated on

വാഷിങ്ടൺ: ഇന്ത‍്യ അടക്കമുള്ള രാജ‍്യങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത‍്യ അടക്കമുള്ള രാജ‍്യങ്ങൾക്ക് 10 ശതമാനവും മറ്റു ചില രാജ‍്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ കൂട്ടിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെ ഉത്തരവ് പ്രാബല‍്യത്തിൽ വരുമെന്ന് യുഎസ് ട്രേഡ് റെപ്രസെന്‍റേറ്റീവ് ഓഫിസ് വ‍്യക്തമാക്കിയിരുന്നു.

ഇന്ത‍്യ അടക്കം 60 രാജ‍്യങ്ങളിൽ നിന്നും നിർബന്ധിത തൊഴിലിലൂടെ ഉത്പ്പാദിപ്പിച്ച ഉത്പ്പനങ്ങൾക്കാണ് കസ്റ്റംസ് തീരുവ പ്രഖ‍്യാപിച്ചിരിക്കുന്നത്. നേരത്തെ ഇന്ത‍്യയ്ക്ക് 12.5 ശതമാനം തീരുവ ആദ‍്യ ഘട്ടമെന്ന നിലയ്ക്ക് ഏർപ്പെടുത്താനായിരുന്നു ട്രംപ് ഭരണകൂടത്തിന്‍റെ പദ്ധതി.

എന്നാൽ തൊഴിൽ നിയമങ്ങളിലെ ഭേദഗതികളെ പറ്റിയും പ്രതിരോധ നടപടികളെക്കുറിച്ചും ഇന്ത‍്യയുമായി ചർച്ച നടത്തിയതിനു പിന്നാലെ 10 ശതമാനമായി തീരുവ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. മെക്സിക്കോ, കാനഡ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, മലേഷ‍്യ, ശ്രീലങ്ക, എന്നീ രാജ‍്യങ്ങൾക്കും 10 ശതമാനമാണ് തീരുവ വർധിപ്പിച്ചിരിക്കുന്നത്. അതേസമയം, ജപ്പാൻ, യൂറോപ‍്യൻ യൂണിയൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ‍്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ തീരുവയുണ്ടാകും.

logo
Metro Vaartha
www.metrovaartha.com