യുഎസ് നിരസിച്ചു: ഇന്ത്യന്‍ മാമ്പഴ കയറ്റുമതിക്കാര്‍ക്ക് 4.2 കോടിയുടെ നഷ്ടം

15 മാമ്പഴത്തിന്‍റെ ഷിപ്പ്‌മെന്‍റുകള്‍ അധികൃതര്‍ നിരസിച്ചത്.
US rejects: Indian mango exporters lose Rs 4.2 crore

യുഎസ് നിരസിച്ചു: ഇന്ത്യന്‍ മാമ്പഴ കയറ്റുമതിക്കാര്‍ക്ക് 4.2 കോടിയുടെ നഷ്ടം

Updated on

ന്യൂഡല്‍ഹി: രേഖകള്‍ സംബന്ധിച്ച പിഴവുകളെ തുടര്‍ന്ന് മാമ്പഴത്തിന്‍റെ 15 ഷിപ്പ്‌മെന്‍റുകള്‍ യുഎസ് നിരസിച്ചതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 4.2 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്.

ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്‍റ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രവേശന കവാടങ്ങളിലാണ് രേഖകളിലെ ക്രമക്കേടുകള്‍ കാരണം 15 മാമ്പഴത്തിന്‍റെ ഷിപ്പ്‌മെന്‍റുകള്‍ അധികൃതര്‍ നിരസിച്ചത്.

മാമ്പഴത്തിന്‍റെ പെട്ടെന്ന് കേടുവരുന്ന സ്വഭാവവും നിരസിച്ച മാമ്പഴം തിരികെ നാട്ടിലേക്ക് ഷിപ്പ് ചെയ്യാനുള്ള അമിത ചെലവും കണക്കിലെടുത്ത് എല്ലാ കയറ്റുമതിക്കാരും യുഎസില്‍ വച്ചു തന്നെ പഴങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com