യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടുത്തയാഴ്ച ഇന്ത്യയിലെത്തും

ഒക്റ്റോബർ 17 മുതൽ 22 വരെ മുംബൈ, ഗുജറാത്തിലെ ജാംനഗർ എന്നിവിടങ്ങളിൽ റൂബിയോ സന്ദർശനം നടത്തും

Marco Rubio

മാർക്കോ റൂബിയോ

FILE PHOTO

Updated on: 

ന്യൂഡൽഹി: ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. യുഎസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിലാണ് റൂബിയോയുടെ ആദ്യ സന്ദർശനം. തുടർന്ന് അവിടെ നിന്ന് ഇന്ത്യയിലെത്തും. ഒക്റ്റോബർ 17 മുതൽ 22 വരെ മുംബൈ, ഗുജറാത്തിലെ ജാംനഗർ എന്നിവിടങ്ങളിൽ റൂബിയോ സന്ദർശനം നടത്തും.

ഈ വർഷത്തെ റൂബി‍യോയുടെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമാണിത്. മേയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ സംഘടിപ്പിച്ച വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ റൂബിയോ ഡൽഹിയിൽ എത്തിയിരുന്നു.

ഇത്തവണ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ബിസിനസുകാരുമായും റൂബിയോ കൂടിക്കാഴ്ച നടത്തും. റിലയൻസിന്‍റെ റിഫൈനറി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ജാംനഗർ. അതിനാൽ റൂബിയോയുടെ ജാംനഗർ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.

റിലയൻസിൽ നിന്നുള്ള നിക്ഷേപത്തിന്‍റെ അടിസ്ഥാനത്തിൽ യുഎസ് ആദ്യ റിഫൈനറി നിർമിക്കുമെന്ന് മാർച്ചിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ടെക്സസിലെ ബ്രൗൺസ്‌വില്ലയിൽ 300 ബില്യൺ ഡോളർ മുതൽമുടക്കിലാണ് റിഫൈനറി നിർമിക്കുകയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസിൽ നിന്നുളള നൂറിലധികം ബിസിനസുകാരും റൂബിയോയ്ക്ക് ഒപ്പമുണ്ടാകുമെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com