യുഎസിൽ വീണ്ടും വെടിവെയ്പ്; 22 മരണം, അറുപതോളം പേർക്ക് പരിക്ക്

ഒന്നിലേറെ സ്ഥലങ്ങളിൽ വെടിവെയ്പ് നടന്നതായാണ് വിവരം
യുഎസിൽ വീണ്ടും വെടിവെയ്പ്; 22 മരണം, അറുപതോളം പേർക്ക് പരിക്ക്
Updated on

വാഷിങ്ടൺ: അമെരിക്കയിലെ ലൂവിസ്റ്റനിലുണ്ടായ വെടിവെയ്പിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അറുപതോളം പേർക്ക് പരിക്കേറ്റതും റിപ്പോർട്ടുകളുണ്ട്. ഒന്നിലേറെ സ്ഥലങ്ങളിൽ വെടിവെയ്പ് നടന്നതായാണ് വിവരം.

പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപകമായ വെടിവെയ്പുണ്ടായത്. മുൻ സെനികൻ റോബർട്ട് കാഡ് (40) എന്നയാളാണ് അക്രമിയെന്നും ഇയാൾ മനോരോഗത്തിന് ചികിത്സയിലായിരുന്നെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്തെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെയ്പ് നടന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com