

ഡോണൾഡ് ട്രംപ്
file
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്കു വേണ്ടി അമെരിക്ക ഇതുവരെ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് കണക്കുകൾ പുറത്തുവിട്ടത്.
ഇതുവരെ 37.5 ബില‍്യൺ യുഎസ് ഡോളർ ( ഏകദേശം 3.61 ലക്ഷം കോടി രൂപ) ചെലവഴിച്ചുവെന്നാണ് അമെരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്‍റഗൺ പറയുന്നത്.
സൈനിക ചെലവുകൾ പെട്ടെന്ന് ഉയർന്നതിനാൽ യുദ്ധത്തിനു വേണ്ടി കൂടുതൽ തുക വകയിരുത്താത്ത പക്ഷം യുഎസ് സൈന‍്യത്തിന്‍റെ ഭാവി പരിപാടികൾ വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.