യുഎസ് താരിഫുകൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

ജൂലൈ ഒൻപതിനകം കൂടുതൽ രാജ്യങ്ങളുമായി അന്തിമ കരാറുകളിൽ എത്തിച്ചേരാനാണ് ഉദ്ദേശിക്കുന്നത് എന്ന് ട്രംപ്
President Donald Trump speaks during an event to announce new tariffs in the Rose Garden at the White House, in Washington.

വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ പുതിയ താരിഫുകൾ പ്രഖ്യാപിക്കുന്ന പരിപാടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംസാരിക്കുന്നു

(AP Photo)

Updated on

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ ഇപ്പോൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിപ്പുണ്ട്. ഇന്ത്യയുമായും മറ്റു നിരവധി രാജ്യങ്ങളുമായും ശക്തമായ വ്യാപാര ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താൽക്കാലികമായി താരിഫ് പ്രാബല്യത്തിൽ മാറ്റം വരുത്തിയിരുന്നു. നേരത്തെ ഈ താരിഫുകൾ ജൂലൈ ഒന്‍പതു മുതൽ നിലവിൽ വരുമെന്ന് നിശ്ചയിച്ചിരുന്നു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് വ്യവസ്ഥകളിൽ മാറ്റം വരുത്തി അടുത്ത മാസം ഓഗസ്റ്റ് ഒന്നു മുതൽ മാത്രമാകും പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരിക എന്ന് വാണിജ്യ മന്ത്രി ഹോവാർഡ് ല്യൂട്നിക് ഞായറാഴ്ച മാധ്യമങ്ങളോടു വ്യക്തമാക്കി.

ജൂലൈ ഒൻപതിനകം കൂടുതൽ രാജ്യങ്ങളുമായി അന്തിമ കരാറുകളിൽ എത്തിച്ചേരാനാണ് ഉദ്ദേശിക്കുന്നത് എന്ന് ട്രംപ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com