
യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്
വാഷിങ്ടൺ: ഇറാനിൽ അമെരിക്ക നടത്തിയ ആക്രമണം ഫലവത്തായതായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. ഇറാൻ ആണവായുധ നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലായിരുന്നുവെന്നും ഈ സമയത്തെ അമെരിക്കയുടെ ആക്രമണം അവരുടെ പദ്ധതി തകർത്തതായി വാൻസ് പറഞ്ഞു.
ജൂൺ 22നാണ് ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങൾ യുഎസ് വ്യോമസേന ബോംബിട്ട് തകർത്തത്. നതാൻസ്, ഇസ്ഫഹാൻ, ഫൊർദോ എന്നീ ആണവ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.
"ആണവായുധം നിർമിക്കാൻ ഇറാൻ സ്വരുക്കൂട്ടിയിരുന്ന എല്ലാ സജ്ജീകരണങ്ങളും യുഎസ് ബോംബാക്രമണത്തിൽ നശിപ്പിച്ചു. ആണവായുധം നിർമിക്കാനുളള ശേഷി ഇറാന് നഷ്ടപ്പെട്ടിരിക്കുന്നു", വാൻസ് പറഞ്ഞു.