

ജെൻസൺ ഹുവാങിന് ഗംഭീര വരവേൽപു നൽകി എൻവിഡിയ
വാഷിങ്ടൺ: ചൈനീസ് വനിതയുമായുള്ള ബന്ധത്തിന്‍റെ പേരിൽ സിഇഒ സ്ഥാനം നഷ്ടമായ ജെൻസൺ ഹുവാങിന് ആഴ്ചകൾക്കു ശേഷം പദവി തിരിച്ചു കിട്ടിയതോടെ കമ്പനിയുടെ ആസ്ഥാനത്ത് ജീവനക്കാരുടെ ആവേശകരമായ വരവേൽപ്. രാജി വച്ച് പതിനൊന്നു ദിവസത്തിനു ശേഷമാണ് 63കാരനായ ഹുവാങ് വീണ്ടും സിഇഒ സ്ഥാനത്ത് എത്തുന്നത്. കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് തിങ്കളാഴ്ച തിരിച്ചെത്തിയ അദ്ദേഹത്തെ ജീവനക്കാർ കൈയടികളോടെയും ആർപ്പു വിളികളോടെയും സ്വീകരിച്ചു. ജെൻസൺ, ജെൻസൺ എന്ന മുദ്രാവാക്യങ്ങളുമായി ജീവനക്കാർ അദ്ദേഹത്തിന് ആവേശകരമായ സ്വീകരണമാണ് നൽകിയത്. എൻവിഡിയ റിസർച്ച് വൈസ് പ്രസിഡന്‍റ് മിങ്-യു ലിയു സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച വീഡിയോയിൽ ജീവനക്കാരോടുള്ള ഹുവാങിന്‍റെ പ്രതികരണവും കാണാം. രണ്ടാമതൊരു അവസരം നൽകിയതിന് എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം ഇത്തവണ കൂടുതൽ മികച്ച സിഇഒ ആകാൻ താൻ ശ്രമിക്കുമെന്നും പറഞ്ഞു.
ജീവനക്കാര്‍ക്കിടയില്‍നിന്ന് ജെന്‍സന്‍, നിങ്ങളെ സ്‌നേഹിക്കുന്നുഎന്ന പ്രതികരണവും ഉയര്‍ന്നു. എന്‍വിഡിയ എഐയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടും അദ്ദേഹം തിരിച്ചെത്തി എന്ന കുറിപ്പോടെ ഹുവാങിനെ സ്വാഗതം ചെയ്തു. കഴിഞ്ഞ ആഴ്ചവരെ ഹുവാങിനെ വീണ്ടും സിഇഒ സ്ഥാനത്ത് നിയമിക്കില്ലെന്ന നിലപാടിലായിരുന്നു എന്‍വിഡിയ ഡയറക്റ്റര്‍ ബോര്‍ഡ്. എന്നാല്‍ ഓഹരി ഉടമകളുടെയും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തിരിച്ചെടുക്കുന്നതായി കമ്പനി പ്രഖ്യാപിക്കുകയായിരുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ എന്‍വിഡിയ ഓഹരികള്‍ 32 ശതമാനം വരെ ഉയര്‍ന്നു. ബോര്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് ഹുവാങിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചതെന്ന് കമ്പനി അറിയിച്ചു. അദ്ദേഹത്തിന്‍റെ തുറന്ന സമീപനത്തിലും നേതൃത്വശേഷിയിലും വിശ്വാസമുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഹുവാങ് രാജിവച്ചതിനെത്തുടര്‍ന്ന് സ്ഥിരം പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ബോര്‍ഡ് ആരംഭിച്ചിരുന്നു. പരിഗണനയിലുണ്ടായിരുന്നവരില്‍ ചിപ്പ് ഡിസൈന്‍ കമ്പനിയായ ആമിന്‍റെ സിഇഒ റെനെ ഹാസും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ഹാസിന്റെ കരാര്‍ 2033 വരെ നീട്ടിയതായി ആം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ഹുവാങിന്‍റെ തിരിച്ചുവരവ് എന്‍വിഡിയ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.