ഇന്ത്യൻ എൻജിനീയറിങ് വിദ്യാർഥിയെ യുഎസിൽ കാണാതായി

കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയെ ഫെബ്രുവരി ഒൻപതു മുതൽ കാണാനില്ലെന്നാണ് പരാതി
Missing student
Saket Srinivasaiah

കാണാതായ വിദ്യാർഥി 

സാകേത് ശ്രീനിവാസയ്യ

file photo

Updated on

വാഷിങ്ടൺ: കർണാടക സ്വദേശിയും അമെരിക്കയിൽ വിദ്യാർഥിയുമായ 22 കാരനെ യുഎസിൽ കാണാതായതായി പരാതി. കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയെ ഫെബ്രുവരി ഒൻപതു മുതൽ കാണാനില്ലെന്നാണ് പരാതി. ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്. അൻസ തടാകത്തിനു സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

സാകേതിനെ കണ്ടെത്തുന്നതിനായി കോൺസുലേറ്റ് ജനറൽ അദ്ദേഹത്തിന്‍റെ കുടുംബവുമായും ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ട്വീറ്റ് ചെയ്തു.

ശ്രീനിവാസയ്യയുടെ റൂം മേറ്റ് ബനീത് സിങ് തന്‍റെ സുഹൃത്തിനെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് ലിങ്ക്ഡിനിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തു വരുന്നത്.

സാകേതിന്‍റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ അനുസരിച്ച് 2025ൽ ഐഐടി മദ്രാസിൽ നിന്ന് കെമിക്കൽ എൻജിനീയറിങിൽ ബിടെക് ബിരുദം നേടി. നിലവിൽ യുസി ബെർക്ലിയിൽ കെമിക്കൽ ആന്‍ഡ് മോളിക്യുലാർ എൻജിനീയറിങ് ബിരുദാനന്തര ബിരുദം വിദ്യാർഥിയാണ്.

logo
Metro Vaartha
www.metrovaartha.com