മിലാനിൽ നിർത്തിയിട്ടിരുന്ന വാൻ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

അഞ്ച് വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു
മിലാനിൽ നിർത്തിയിട്ടിരുന്ന വാൻ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഇറ്റലി: മിലാനിൽ നിർത്തിയിട്ടിരുന്ന വാൻ പൊട്ടിത്തെറിച്ചു നിരവധി വാഹനങ്ങൾക്കാണ് തീപിടിച്ചു. അഞ്ച് വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. ഓക്സിജൻ ടാങ്കുകൾ കൊണ്ടുവരുന്ന ടാങ്കിനാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഒരാളുടെ നില അതീവ ഗുരുതരമാണ്.

വാൻ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പ്രദേശത്തെങ്ങും കറുത്ത പുക ഉയർന്നു. അന്ധിരക്ഷാസേന രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സുരക്ഷാ മുൻകരുതലുകൾ മുൻനിർത്തി സമീപത്തെ സ്കൂളുകളിൽ നിന്നും വിദ്യാർഥികളെ ഒഴിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com