കെന്‍റക്കി പള്ളിയിൽ വെടിവയ്പ്: രണ്ടു മരണം, നിരവധി പേർക്ക് പരുക്ക്

പ്രതിയെ വെടിവച്ചു കൊന്ന് പൊലീസ്
The Kentucky church where the shooting happened

വെടിവയ്പു നടന്ന കെന്‍റക്കി പള്ളി 

getty image

Updated on

കെന്‍റക്കി: ലെക്സിങ്ടണിലുള്ള ഒരു പള്ളിയിൽ നടന്ന വെടിവയ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു സ്റ്റേറ്റ് ട്രൂപ്പർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

വാർത്താ ഏജൻസിയായ എപിയുടെ റിപ്പോർട്ട് പ്രകാരം പ്രാദേശിക സമയം രാവിലെ 11.36ന് ആണ് വെടിവയ്പ് ആരംഭിച്ചത്.

“ലൈസൻസ് പ്ലേറ്റ് റീഡർ അലെർട്ട്” ലഭിച്ചതിനെ തുടർന്ന് പൊലീസ് ഒരു വാഹനം നിർത്തിച്ചു. ഇതോടെ പൊലീസ് ട്രൂപ്പറെ വെടി വച്ച് ഓടി രക്ഷപ്പെട്ട പ്രതി തെക്കു പടിഞ്ഞാറൻ ലെക്സിങ്ടണിലെ റിച്ച് മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലെത്തി വീണ്ടും വെടി വയ്പ് നടത്തി. ഇവിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്യുകയായിരുന്നു.

ആക്രമണത്തിന്‍റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും പൊലീസിനെ വട്ടം ചുറ്റിച്ച പ്രതി ഒടുവിൽ കൊല്ലപ്പെട്ടതായി കെന്‍റക്കി സ്റ്റേറ്റ് പൊലീസ് സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com