ട്രംപിന്‍റെ കമ്പനി ഇന്ത്യയിൽ വൻ നിക്ഷേപത്തിന്

ഹൈദരാബാദ് ഫ്യൂച്ചർ സിറ്റിയിൽ പത്തു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി നിക്ഷേപിക്കും
Trump's company to invest heavily in India

ട്രംപിന്‍റെ കമ്പനി ഇന്ത്യയിൽ വൻ നിക്ഷേപത്തിന്

FILE PHOTO

Updated on

ഹൈദരാബാദ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയായ ട്രംപ് മീഡിയ ടെക്നോളജീസ് ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഹൈദരാബാദിലെ ഭാരത് ഫ്യൂച്ചർ സിറ്റിയിൽ പത്തു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി കമ്പനി സന്നദ്ധത അറിയിച്ചു. തെലുങ്കാന റൈസിങ് ഗ്ലോബൽ ഉച്ചകോടിയിൽ ആയിരുന്നു ഈ പ്രഖ്യാപനം. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രവർത്തിപ്പിക്കുന്ന സ്ഥാപനമാണ്.

2025 അവസാനത്തോടെ സ്ട്രീമിങ് ബിസിനസുകളിലും സാമ്പത്തിക സേവനങ്ങളിലും ബിസിനസ് വിപുലീകരിക്കാൻ പദ്ധതി ഇട്ടിട്ടുണ്ട്. ട്രംപിന്‍റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം പ്രവർത്തിക്കുന്നത് ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിനു കീഴിലാണ്. തെലുങ്കാന സർക്കാരുമായി സഹകരിച്ച് എഐ സിറ്റി ഉൾപ്പെടെയുള്ള പുതിയ നഗര വികസന പദ്ധതികൾക്ക് കമ്പനി ഊന്നൽ നൽകും. തെലുങ്കാന ഐടിവ്യവസായ മന്ത്രി ഡിഎസ് ശ്രീധർ ബാബുവിന്‍റെ സാന്നിധ്യത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com