

32 ക്യൂബൻ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കാരക്കാസ്: വെനസ്വേലയിൽ അമെരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ 32 ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ക്യൂബൻ സർക്കാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മഡൂറോയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ക്യൂബൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. ഇതാണ് ക്യൂബൻ സർക്കാർ സ്ഥിരീകരിച്ചത്.
വെനസ്വേല സർക്കാരിന്‍റെ അഭ്യർഥനപ്രകാരം ക്യബൻ സൈന്യവും പൊലീസ് ഉദ്യോഗസ്ഥരും കരീബിയൻ സൈന്യത്തിന്‍റെ ദൗത്യത്തിൽ ഭാഗമായത്. തങ്ങളുടെ എതിർവശത്ത് നിരവധി പേരാണ് കൊല്ലപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
വെനസ്വേലയുടെ സഖ്യകക്ഷിയായ ക്യൂബ വർഷങ്ങളായി വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സൈന്യത്തെയും പൊലീസിനെയും അവിടേക്ക് അയക്കാറുണ്ട്. വെനസ്വേലയിൽ ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിലാണ് നിരവധി പേർക്ക് ജീവൻ നഷ്ടമായത്. അമെരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മഡൂറോയേക്കാൾ വലിയ വില വെനസ്വേലയ്ക്ക് നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.