

ഇന്ത്യക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറാണെന്ന് അമെരിക്ക
വാഷിങ്ടൺ: ഇന്ത്യക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറാണെന്ന് അമെരിക്കൻ വൈറ്റ് ഹൗസ്. പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കു വ്യാപാരം. ഒട്ടുമിക്ക രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറാണെന്ന് ഊർജ സെക്രട്ടറി ക്രിസ്ഫറ്റർ റൈറ്റ് പറഞ്ഞു. നിലവിൽ സംഭരിച്ചിട്ടുള്ള 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വെനസ്വേലൻ എണ്ണ വിപണനം ചെയ്യാൻ അമെരിക്കയുടെ പദ്ധതി.
യുഎസ് ഉപരോധം ആരംഭിക്കുന്നതിന് മുന്നേ വെനസ്വേലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളായിരുന്നു ഇന്ത്യ.
സംസ്കരണശാലകൾക്ക് ആവശ്യമായ വലിയ അളവിലാണ് ഇന്ത്യ വെനസ്വേലയുടെ പക്കൽ നിന്ന് എണ്ണ വാങ്ങിയിരുന്നത്. വെനസ്വേലൻ മുൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് ശേഷം പുതിയ ക്രമീകരണത്തിലൂടെ യുഎസ് 50 ദശലക്ഷം ബാരൽ വരെ വെനസ്വേലൻ ക്രൂഡ് സംസ്കരിച്ച് വിൽക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു