

വെനസ്വേലയിൽ അമെരിക്കയുടെ ബോംബാക്രമണം
വാഷിങ്ടൺ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. അമെരിക്കയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇതോടെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയ്ക്കെതിരേ സൈനിക്കം നീക്കം നടത്തുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിരുന്നു.
ഇതിന് പിന്നാലെയാണ് പുലർച്ചെ ബോംബാക്രമണം ഉണ്ടായത്.
ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാരക്കാസ്,മിറാൻഡ, അറാഹുവ, ലാഗുവൈറെ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. വെനസ്വേലയുടെ സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്ഫോടനം നടന്നതായും വിവരമുണ്ട്. അതേസമയം വെനസ്വേലയുടെ എണ്ണശേഖരം സ്വന്തമാക്കാനാണ് ട്രംപിന്‍റെ ശ്രമമെന്ന് മഡുറോ ആരോപിച്ചു.