ആൻഡ്രൂ നാലുകാലിൽ ഇഴയുന്ന ദൃശ്യങ്ങൾ എപ്സ്റ്റീൻ ഫയലിൽ

യുഎസ് കോൺഗ്രസിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി
 Footage of Andrew crawling on all fours in Epstein file

ആൻഡ്രൂ നാലുകാലിൽ ഇഴയുന്ന ദൃശ്യങ്ങൾ എപ്സ്റ്റീൻ ഫയലിൽ

social media

Updated on

ലണ്ടൻ: എപ്സ്റ്റീൻ ഫയലിൽ കുരുങ്ങി വീണ്ടും ബ്രിട്ടീഷ് രാജകുടുംബം. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമെരിക്കൻ നീതിന്യായ വകുപ്പ് പുറത്തു വിട്ട പുതിയ രേഖകൾ വീണ്ടും ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു. മുൻ രാജകുമാരനായ ആൻഡ്രൂ (ഇപ്പോൾ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സർ) ഒരു യുവതിയുടെ മുന്നിൽ നാലുകാലിൽ നിൽക്കുന്നതും അശ്ലീലകരമായ സാഹചര്യങ്ങളിൽ ഇരിക്കുന്നതുമായ ചിത്രങ്ങളാണ് പുതിയ ഫയലുകളിലുള്ളത്.

തറയിൽ കിടക്കുന്ന ഒരു പെൺകുട്ടിയുടെ മേൽ ആൻഡ്രൂ കുനിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇതിൽ ഒരു ചിത്രത്തിൽ ആൻഡ്രൂ ക്യാമറയിലേക്ക് നേരിട്ട് നോക്കുന്നുണ്ട്. പെൺകുട്ടിയുടെ മുഖം മറച്ച നിലയിലാണ്. 2010-ൽ എപ്‌സ്റ്റീൻ ജയിൽ മോചിതനായതിന് പിന്നാലെ, ആൻഡ്രൂ അദ്ദേഹത്തെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് അത്താഴത്തിന് ക്ഷണിച്ചതായി ഇമെയിൽ രേഖകൾ വ്യക്തമാക്കുന്നു. “വളരെ രഹസ്യമായി നമുക്ക് കൊട്ടാരത്തിൽ കൂടാം” എന്നാണ് ആൻഡ്രൂ അയച്ച സന്ദേശത്തിലുള്ളത്.

26 വയസ്സുള്ള റഷ്യൻ സുന്ദരിയെ ആൻഡ്രൂവിന് പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് എപ്‌സ്റ്റീൻ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളും ഇതിലുണ്ട്. “അവളെ കാണാൻ എനിക്ക് സന്തോഷമേയുള്ളൂ” എന്നാണ് ആൻഡ്രൂ ഇതിന് മറുപടി നൽകിയത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ജപ്പാൻ സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ ഇങ്ങനെ പ്രതികരിച്ചു.

“ഇരകൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. ആൻഡ്രൂ അമേരിക്കൻ കോൺഗ്രസിന് മുന്നിൽ ഹാജരായി മൊഴി നൽകണം. ഇരകളുടെ പക്ഷത്ത് നിൽക്കുന്നു എന്ന് പറയണമെങ്കിൽ സത്യാവസ്ഥ തുറന്നുപറയാൻ തയ്യാറാകണം”

എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലൈംഗിക പീഡനാരോപണങ്ങളെത്തുടർന്ന് നേരത്തെ തന്നെ രാജകീയ പദവികളും താമസിച്ചിരുന്ന കൊട്ടാരവും ആൻഡ്രൂവിന് നഷ്ടമായിരുന്നു. ഇപ്പോൾ പുറത്തുവന്ന 30 ലക്ഷത്തിലധികം പേജുകളുള്ള രേഖകൾ ആൻഡ്രൂവിന്‍റെ വാദങ്ങളെ പൂർണ്ണമായും പൊളിക്കുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2008-ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷവും എപ്‌സ്റ്റീനുമായി ആൻഡ്രൂ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നതിന് ഈ ഇമെയിലുകൾ തെളിവാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com