ക്രിസ്മസ് ബോംബിങുകൾ 1972 ലും 2024ലും

1972ലെ വിയറ്റ്നാം യുദ്ധകാലത്തെ ഓപ്പറേഷൻ ലൈൻബാക്കർ II വിനെ ഓർമിപ്പിക്കുന്നു 2024.
Operation Linebacker II saw more than 200 American B-52 bombers fly 730 sorties and drop over 20,000 tons of bombs on North Vietnam over a period of 12 days in December 1972.
ഓപ്പറേഷൻ ലൈൻബാക്കർ II-1972
Updated on

റീന വർഗീസ് കണ്ണിമല

ഇത്തവണ ലോകമെമ്പാടും പലയിടത്തായി നടന്ന ക്രിസ്മസ് കാല ത്തെ ആകാശയുദ്ധങ്ങളും നെഞ്ചകം പിളർക്കുന്ന കൂട്ടക്കൊലകളും മനുഷ്യ മനസാക്ഷിയെ 1972ലെ വിയറ്റ്നാം യുദ്ധകാലത്തെ ഓപ്പറേഷൻ ലൈൻബാക്കർ II വിനെ ഓർമിപ്പിക്കുന്നു.

ക്രിസ്മസ് ബോംബിങുകൾ

വടക്കൻ വിയറ്റ്നാമിൽ 1,600-ലധികം ആളുകൾ കൊല്ലപ്പെട്ട വിയറ്റ്നാം യുദ്ധസമയത്ത് ക്രിസ്മസ് ദിനങ്ങളിൽ നടന്ന ഓപ്പറേഷൻ ലൈൻബാക്കർ IIവിനെയാണ് ക്രിസ്മസ് ബോംബിങുകൾ എന്നു വിളിക്കുന്നത്.

അമ്പത്തിരണ്ടു വർഷം മുമ്പ് വിയറ്റ്നാം യുദ്ധ സമയത്തു നടന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരവും വിനാശകരവുമായ വ്യോമാക്രമണങ്ങളിൽ ഒന്നായിരുന്നു ഓപ്പറേഷൻ ലൈൻബാക്കർ IIഅഥവാ ക്രിസ്മസ് ബോംബിങുകൾ.

ചൈനയുടെയും സോവിയറ്റ് യൂണിയന്‍റെയും പിന്തുണയുണ്ടായിരുന്ന വടക്കൻ വിയറ്റ്നാമും കമ്മ്യൂണിസത്തെ എതിർക്കുന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണയുള്ള ദക്ഷിണ വിയറ്റ്നാമും തമ്മിലായിരുന്നു ആ യുദ്ധം.ഇതിലെ ഏറ്റവും വിനാശകരമായത് 1972ലെ വിയറ്റ്നാം യുദ്ധത്തിൽ യുഎസ് എയർഫോഴ്സ് (യുഎസ്എഎഫ്) ബി-52 ബോംബർ വിമാനങ്ങൾ വടക്കൻ വിയറ്റ്നാമിൽ 20,000 ടണ്ണിലധികം ബോംബുകൾ വർഷിച്ച ഓപ്പറേഷൻ ലൈൻബാക്കർ II ആയിരുന്നു.

ഡിസംബർ 18 നും 29 നും ഇടയിൽ നടന്ന ഈ ഓപ്പറേഷൻ 1,600-ലധികം സാധാരണക്കാരുടെ ജീവൻ അപഹരിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം. യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് കരുതുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലിയ ബോംബാക്രമണമായിരുന്നു ഇത്.

1972 ഡിസംബറിന് മുമ്പ്, വിയറ്റ്നാമിലെ യുഎസ് വ്യോമാക്രമണങ്ങൾ വടക്കൻ വിയറ്റ്നാമിന്‍റെ സൈനികർ ഉപയോഗിച്ചിരുന്ന ഭൂഗർഭ റൂട്ടുകൾ തടയുന്നതിന് മാത്രമേ ഉപയോഗിച്ചിരുന്നുള്ളു.എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി

ലൈൻബാക്കർ II വ്യവസായങ്ങൾ, ഊർജ പ്ലാന്‍റുകൾ, റെയിൽവേ, നിർണായകമായ സൈനിക ഇൻഫ്രാസ്ട്രക്ചറുകൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങൾ നശിപ്പിച്ചുകൊണ്ട് വിയറ്റ്നാം ജനതയുടെ അടിസ്ഥാന ജീവിതത്തെ തന്നെ താറുമാറാക്കി.

50,000 അടി വരെ ഉയരത്തിൽ ഉയർന്ന സബ്‌സോണിക് വേഗതയിൽ പറക്കാനുള്ള കഴിവും 32,000 കിലോഗ്രാം പേലോഡ് ശേഷിയുമുള്ള ബോംബറുകൾ വടക്കൻ വിയറ്റ്നാമീസ് സേനയ്ക്ക് വിനാശകരമായ ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾ വരുത്തി.

1972ഡിസംബർ 17 ന്, യുഎസ് പ്രസിഡന്‍റ് റിച്ചാർഡ് നിക്സൺ മുൻകൈയെടുത്ത് ഡിസംബർ 18 മുതൽ 29 വരെ കടുത്ത ബോംബാക്രമണം വടക്കൻ വിയറ്റ്നാമീസ് നഗരങ്ങളായ ഹനോയ്,ഹൈഫോങ് എന്നിവയ്ക്കെതിരെ നടത്തി.

129 B-52 വിമാനങ്ങൾ ഉപയോഗിച്ചു നടത്തിയ ഈ ക്രൂര ആക്രമണമാണ് ക്രിസ്മസ് ബോംബിങ്സ് അഥവാ ലൈൻബാക്കർ II.

"വിയറ്റ്നാംസ് അമേരിക്കൻ വാർ: എ ഹിസ്റ്ററി" എന്ന തന്‍റെ പുസ്തകത്തിൽ വിയറ്റ്നാം യുദ്ധ ചരിത്രകാരനായ പിയറി അസെലിൻ പറയുന്നത് "1600 സൈനിക സ്ഥാപനങ്ങൾ, മൈൽ റെയിൽവേ ലൈനുകൾ, നൂറുകണക്കിന് ട്രക്കുകളും റെയിൽവേ കാറുകളും, എൺപത് ശതമാനം വൈദ്യുത നിലയങ്ങളും എണ്ണമറ്റ ഫാക്റ്ററികളും ഈ ക്രിസ്മസ് ബോംബിങ്സ് തരിപ്പണമാക്കി എന്നാണ്. ഇതിനു സമാനമായ യുദ്ധമാണ് 2024 ക്രിസ്മസ് ദിനത്തിൽ യുക്രെയ്നിൽ റഷ്യ നടത്തിയത്. പാകിസ്ഥാൻ നടത്താൻ ശ്രമിച്ചത്. അശാന്തിയുടെ വിളവെടുപ്പു നടത്താൻ ആഗ്രഹിക്കുന്നവർ ശാന്തി ദൂതനായ ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി തന്നെ ഇതിനു തെരഞ്ഞെടുക്കുന്നതാണ് ലോക ജനതയെ കണ്ണീരു കുടിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com