അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ മലയാളി വിവേക് രാമസ്വാമി

ഒരു പുതിയ അമെരിക്കൻ സ്വപ്നത്തിനായാണ് സ്ഥാനാർഥിയാവാൻ ഒരുങ്ങുന്നതെന്നു വിവേക് രാമസ്വാമി വ്യക്തമാക്കി
അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ മലയാളി വിവേക് രാമസ്വാമി

അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായാണ് വിവേക് പ്രസിഡൻഷ്യൽ പ്രൈമറിയിലേക്ക് എത്തുന്നത്. നിക്കി ഹേലിക്കു പിന്നാലെ സ്ഥാനാർഥിയാവാൻ ഒരുങ്ങുന്ന വിവേകിന്‍റെ കുടുംബവേരുകൾ പാലക്കാടാണ്. സംരംഭകനായ വിവേക് സ്ട്രൈവ് അസെറ്റ് മാനെജ്മെന്‍റിന്‍റെ കോ ഫൗണ്ടറും എക്സിക്യുട്ടിവ് ചെയർമാനുമാണ്. നിരവധി സംരംഭങ്ങളുടെ നേതൃത്വവും വഹിച്ചിട്ടുണ്ട്.

അമെരിക്കയിലെ ഒഹിയോയിൽ ജനിച്ച വിവേകിന്‍റെ അച്ഛൻ പാലക്കാട് വടക്കാഞ്ചേരി സ്വദേശി വി. ജി. രാമസ്വാമിയാണ്. അമ്മ ഗീത ജെറിയാട്രിക് സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്നു. ടെന്നിസ് പ്ലെയറും പിയാനിസ്റ്റുമായ വിവേക് നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. നേഷൻ ഓഫ് വിക്റ്റിംസ്: ഐഡന്‍റിറ്റി പൊളിറ്റ്ക്സ്, ദ ഡെത്ത് ഓഫ് മെറിറ്റ് തുടങ്ങിയവയാണു പ്രധാന പുസ്തകങ്ങൾ.

ഒരു പുതിയ അമെരിക്കൻ സ്വപ്നത്തിനായാണ് സ്ഥാനാർഥിയാവാൻ ഒരുങ്ങുന്നതെന്നു വിവേക് രാമസ്വാമി വ്യക്തമാക്കി. അമെരിക്കയുടെ ഏറ്റവും വലിയ ഭീഷണിയായ ചൈനയിൽ നിന്നുള്ള മോചനവും ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com