
''വ്ലാദിമിർ പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിക്കും'': അജിത് ഡോവൽ
മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് വിവരം. നിലവിൽ റഷ്യാ സന്ദർശനത്തിലുള്ള ഇന്ത്യൻ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇക്കാര്യ അറിയിച്ചത്. ഈ വർഷം തന്നെ പുടിൻ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചെങ്കിലും തീയതി സംബന്ധിച്ച് സ്ഥിരീകരണങ്ങളില്ല.
വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് ഡോവൽ ഇക്കാര്യം അറിയിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക വ്യാപാര തീരുവ പ്രഖ്യാപിച്ച് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചിരുന്നു. പിന്നാലെയാണ് പുടിന്‍റെ ഇന്ത്യ സന്ദർശന വാർത്ത എത്തുന്നതെന്നത് ശ്രദ്ധേയമാണ്.