

ബഞ്ചമിൻ നെതന്യാഹുവും മേജർ ജനറൽ റോമൻ ഗോഫ്മാനും
PM OFFICE
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്‍റെ സൈനിക സെക്രട്ടറി മേജർ ജനറൽ റോമൻ ഗോഫ്മാനെ പുതിയ മൊസാദ് ഡയറക്റ്ററായി നിയമിച്ചു. ചാര ഏജൻസിയുടെ നിലവിലെ മേധാവി ഡേവിഡ് ബാർണിയയുടെ അഞ്ച് വർഷത്തെ കാലാവധി 2026 ജൂണിൽ അവസാനിക്കും.ബാർണിയ നിർദേശിച്ച രണ്ടു സ്ഥാനാർഥികളെയും മറികടന്നു കൊണ്ടാണ് ഗോഫ്മാന്‍റെ നിയമനം. ഐഡിഎഫ് ആർമർഡ് കോർപ്സിലൂടെയാണ് ഗോഫ്മാൻ ഉയർന്നു വന്നത്. യുദ്ധ റോളുകളിൽ നിന്നു മാറുന്നതിനു മുമ്പ് ഒരു ഡിവിഷൻ കമാൻഡറായിരുന്നു ഗോഫ്മാൻ. യുദ്ധത്തിനിടെ പ്രധാനമന്ത്രിയുടെ സൈനിക സെക്രട്ടറിയായിരുന്നു ഗോഫ്മാൻ.
അസാധാരണമായ കഴിവുകളുള്ള ഗോഫ്മാൻ സൈനിക സെക്രട്ടറി ആയപ്പോൾ മുതൽ യുദ്ധത്തിന്‍റെ ഏഴു മേഖലകളുമായും, എല്ലാ ഇന്‍റലിജൻസ് സുരക്ഷാ ഏജൻസികളുമായും പ്രത്യേകിച്ച് മൊസാദുമായും തുടർച്ചയായ ഏകോപനം നിലനിർത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.