യുക്രെയ്ന് സംരക്ഷണം, റഷ്യയ്ക്ക് എതിർപ്പില്ല: വാൻസ്

യുദ്ധാനന്തരം വീണ്ടും യുക്രെയ്നു നേരെ ആക്രമണമുണ്ടായാൽ സംരക്ഷണം നൽകാനുള്ള നീക്കങ്ങളോട് റഷ്യ അനുകൂല നിലപാട് അറിയിച്ചതുൾപ്പടെയാണ് വാൻസ് പരാമർശിച്ചത്.
American Vice President JD Vance

അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്

getty image

Updated on

വാഷിങ്ടൺ: സംഘർഷം അവസാനിച്ചു കഴിഞ്ഞാൽ, തുടർന്ന് യുക്രെയ്ന് ആരു സംരക്ഷണം നൽകിയാലും തങ്ങൾ എതിർക്കില്ലെന്ന റഷ്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് അമെരിക്ക. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇത് നിർണായക ഇടപെടലിനു കാരണമാകുമെന്ന് അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് വ്യക്തമാക്കി.

യുദ്ധാനന്തരം വീണ്ടും യുക്രെയ്നു നേരെ ആക്രമണമുണ്ടായാൽ സംരക്ഷണം നൽകാനുള്ള നീക്കങ്ങളോട് റഷ്യ അനുകൂല നിലപാട് അറിയിച്ചതുൾപ്പടെയാണ് വാൻസ് പരാമർശിച്ചത്.

റഷ്യയുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന ഭരണകൂടത്തെ യുക്രെയ്നിൽ സ്ഥാപിക്കാൻ കഴിയില്ലെന്ന് അവർ തിരിച്ചറിഞ്ഞതായും എന്നാൽ യുദ്ധം അവർ എപ്പോൾ അവസാനിപ്പിക്കുമെന്ന് ഉറപ്പിച്ച് പറയാൻ ആകില്ലെന്നും വാൻസ് പറഞ്ഞു. പ്രസിഡന്‍റ് മുന്നോട്ട് വച്ച നിരവധി വിഷയങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് റഷ്യ തയാറായിട്ടുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com