
റഫ ഇടനാഴി
file photo
ടെൽ അവീവ്: ഗാസ മുനമ്പിനെയും ഈജിപ്തിനെയും വേർതിരിക്കുന്ന റഫ ഇടനാഴി തുറക്കാൻ അനുമതി നൽകി ഇസ്രയേൽ. ഇതോടെ ഗാസയിലേയ്ക്കുള്ള സഹായവുമായി കൂടുതൽ ട്രക്കുകൾ ഇവിടേയ്ക്ക് എത്തിത്തുടങ്ങി. ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടു കൊടുക്കാൻ ഹമാസ് വൈകുന്നു എന്ന കാരണത്താരൽ റഫ ഇടനാഴി തുറന്നു കൊടുക്കാൻ ഇസ്രയേൽ നേരത്തെ വിസമ്മതിച്ചിരുന്നു. റഫയിൽ യൂറോപ്യൻ യൂണിയന്‍റെ ദൗത്യ സംഘത്തെ നിയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇടനാഴി കടക്കാനെത്തുന്നവർക്ക് ഏതു തരത്തിലുള്ള നിയന്ത്രണമാണ് ഇസ്രയേൽ ഏർപ്പെടുത്തുക എന്നത് വ്യക്തമല്ല.