ഇതു നമ്മുടെ യുദ്ധമല്ല: യുഎസിനെതിരേ ജർമനി

ലോകത്തിലെ ശക്തമായ യുഎസ് നാവികസേനയ്ക്ക് ചെയ്യാൻ കഴിയാത്ത എന്തു കാര്യമാണ് ഒരു പിടി യൂറോപ്യൻ ഫ്രിഗേറ്റുകൾ ചെയ്യണമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നത്‍? ജർമൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ്
German Defense Minister Boris Pistorius

ജർമൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ്

file photo

Updated on

ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധത്തിൽ സൈനിക പിന്തുണ നൽകണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആവശ്യങ്ങൾക്കെതിരേ മുഖം തിരിച്ച് ജർമനി. ഇത് നമ്മുടെ യുദ്ധമല്ല എന്ന് പ്രതികരിച്ച ജർമൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് സഖ്യകക്ഷികളുടെ ഇത്തരം നിലപാട് നാറ്റോ സഖ്യത്തിനു ദോഷം ചെയ്യുമെന്ന അമെരിക്കയുടെ ഭീഷണികളെ നിസാരവത്കരിച്ചു.

ലോകത്തിലെ ശക്തമായ യുഎസ് നാവികസേനയ്ക്ക് ചെയ്യാൻ കഴിയാത്ത എന്തു കാര്യമാണ് ഒരു പിടി അല്ലെങ്കിൽ രണ്ടു പിടി യൂറോപ്യൻ ഫ്രിഗേറ്റുകൾ ചെയ്യണമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം ബെർലിനിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ ചോദിച്ചു.

ഈ യുദ്ധം നമ്മുടേതല്ല, നമ്മൾ അത് ആരംഭിച്ചിട്ടുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാറ്റോ അംഗങ്ങൾ വാഷിങ്ടണിനെ സഹായിക്കാൻ എത്തിയില്ലെങ്കിൽ അതിന്‍റെ ഭാവി വളരെ മോശമായിരിക്കുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ ഈ പ്രശ്നങ്ങളുടെ പേരിൽ നാറ്റോ തകരുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് പിസ്റ്റോറിയസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com