മസ്കിനു തിരിച്ചടിയായി ഓഹരി വിപണി

സ്പേസ് എക്സിന് മൂന്നു ദിവസം കൊണ്ട് നഷ്ടപ്പെട്ടത് 57 ദശലക്ഷം കോടി രൂപയിലധികം!
SpaceX lost more than Rs 57 million crore in three days!

സ്പേസ് എക്സിന് മൂന്നു ദിവസം കൊണ്ട് നഷ്ടപ്പെട്ടത് 57 ദശലക്ഷം കോടി രൂപയിലധികം!

Updated on

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നായ ഇലോൺ മസ്കിന്‍റെ സ്പേസ് എക്സിന് ഓഹരി വിപണിയിൽ വൻ തിരിച്ചടി. വെറും മൂന്നു വ്യാപാര ദിനങ്ങൾ കൊണ്ട് കമ്പനിയുടെ വിപണി മൂല്യത്തിൽ 600 ബില്യൺ ഡോളറിൽ അധികം (ഏതാണ്ട് 57 ദശലക്ഷം കോടി രൂപയിലധികം) ഇടിവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച മാത്രം കമ്പനിയുടെ ഓഹരി വില പതിനാറു ശതമാനം ഇടിഞ്ഞ് 154.60 ഡോളറിൽ എത്തി. സ്പേസ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും താണ നിരക്കാണിത്.

ഈ ഭീമമായ നഷ്ടത്തിന്‍റെ വ്യാപ്തി വ്യക്തമാകാൻ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആകെ സ്വത്തുമായി താരതമ്യം ചെയ്താൽ മതിയാകും. ബ്ലൂം ബെർഗ് ബില്യണെയർ സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ മുകേഷ് അംബാനിയുടെയും(88.3 ബില്യൺ ഡോളർ) ഗൗതം അദാനിയുടെയും (120 ബില്യൺ ഡോളർ) ആകെ സ്വത്തിന്‍റെ മൂന്നിരട്ടി വരും സ്പേസ് എക്സിന് മൂന്നു ദിവസത്തിനിടെ ഉണ്ടായ ഈ തകർച്ച.

കഴിഞ്ഞ മൂന്നു ദിവസത്തെ ആകെ ഇടിവ് 23ശതമാനമായാണ് ഉയർന്നത്. ഇത്രയും വലിയ തകർച്ച നേരിട്ടെങ്കിലും സ്പേസ് എക്സ് ഇപ്പോഴും ലോകത്തെ വമ്പൻ കമ്പനികളുടെ നിരയിൽ മുൻപന്തിയിൽ തന്നെയാണ്.

നിലവിൽ രണ്ടു ട്രില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള സ്പേസ് എക്സ് ആഗോള തലത്തിൽ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ ഒന്നായി തുടരുകയാണ്. എങ്കിലും വിപണിയിൽ ഉണ്ടായ ഈ പെട്ടെന്നുള്ള ഇടിവ് സാമ്പത്തിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com